- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ ലാലുവിനെ കണ്ടു, ഒരുമിച്ചു ഭക്ഷണം കഴിച്ചു, ലവ് യൂ ലാലു'; ചിത്രങ്ങളുമായി എം ജി ശ്രീകുമാർ
മുംബൈ: ദ്വീർഘകാല സുഹൃത്തുക്കളാണ് മോഹൻലാലും എം ജി ശ്രീകുമാറുമെല്ലാം. മാസങ്ങൾക്ക് ശേഷം ഉറ്റസുഹൃത്ത് മോഹൻലാലിനെ നേരിൽകണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഗായകൻ എം.ജി.ശ്രീകുമാർ. 'നേര്' എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.
''ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ' നേര് ' എന്ന ഷൂട്ടിങ് ലൊക്കേഷനിൽ . ഒരുപാട് സംസാരിച്ചു ,ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓർമ്മകൾ മരിക്കുമോ... ഓളങ്ങൾ നിലയ്ക്കുമോ ...ലവ് യൂ ലാലു...' മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് എം ജി ശ്രീകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഗായകന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിരിക്കുകയാണ്. രണ്ട് പ്രതിഭകളെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിച്ചു.
Next Story