- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരിയേറും പെരുമാൾ' ആ നടനെ മനസ്സിൽ കണ്ടാണ് എഴുതിയത്; ബട്ട് അദ്ദേഹം അത് നിരസിച്ചു; എനിക്ക് വലിയ നിരാശ തോന്നി; തുറന്നുപറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്
ചെന്നൈ: തമിഴ് സിനിമ ലോകത്ത് വലിയ ശ്രദ്ധ നേടിയ ചിത്രമായിരിന്നു മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാൾ'. ഇപ്പോഴിതാ, ആ സിനിമയിൽ താൻ മനസ്സിൽ കണ്ടത് മറ്റൊരു നടനെ ആയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്.
'പരിയേറും പെരുമാൾ' ആ നടനെ മനസ്സിൽ കണ്ടാണ് എഴുതിയതെന്നും ബട്ട് അദ്ദേഹം അത് നിരസിക്കുകയും. അന്ന് എനിക്ക് വലിയ നിരാശ തോന്നിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രത്തിന്റെ കഥ ആദ്യം നടന് 'അഥര്‍വ'യോടാണ് താന്‍ പറഞ്ഞത് എന്നാണ് സംവിധായകൻ മാരി സെൽവരാജ് പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ...
'ഞാൻ ആദ്യം കഥ പറഞ്ഞത് അഥർവയോടാണ്. പക്ഷേ, അത് അപ്പോൾ നടന്നില്ല. അതിൽ വലിയ നിരാശ തോന്നി, മറ്റൊരു നായകനും എനിക്ക് അവസരം തരില്ലെന്ന് ഞാൻ ഭയപ്പെട്ടു,' മാരി തുറന്നു പറഞ്ഞു. മുന്‍കാല താരം മുരളിയുടെ മകനായ അഥര്‍വയെ ആ ധൈര്യത്തിലാണ് പരദേശി എന്ന ചിത്രത്തിന് ശേഷം താന്‍ കഥ പറയാന്‍ സമീപിച്ചത് എന്ന് മാരി തുറന്നുപറഞ്ഞു.