- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലിരിക്കുന്ന എന്റെ അമ്മയെ പറയാൻ ഇവന്മാർക്ക് ആരാ...അധികാരം കൊടുത്തത്; ആ ബോധം പലർക്കും ഇവിടെ ഇല്ല; പിള്ളേർക്കൊക്കെ അച്ഛനെ ഭയങ്കര ഇഷ്ടമാണ്; വരുന്ന ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് മാധവ് സുരേഷ്
ഇപ്പോൾ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മുഴുവൻ മാധവ് സുരേഷുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നത്. പറയുന്ന കാര്യങ്ങളിലെ വ്യക്തതയും ഇംഗ്ലീഷ് ഉച്ചാരണവുമെല്ലാം മലയാളികൾക്കിടയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. നിലവിൽ അച്ഛൻ സുരേഷ് ഗോപിയ്ക്ക് ഒപ്പമുള്ള ജെഎസ്കെ എന്ന ചത്രമാണ് മാധവിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, അച്ഛനെ കുറിച്ചും വിമർശനങ്ങളെയും പറ്റി മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ മനസിൽ അച്ഛൻ എന്നും രാജാവാണെന്നും വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ വിമർശിക്കുന്നവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും മാധവ് രൂക്ഷമായി തുറന്നടിച്ചു.
മാധവ് സുരേഷിന്റെ വാക്കുകൾ...
എന്റെ മനസിൽ എന്നും എന്റെ രാജാവാണ് അച്ഛൻ. ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ല. എല്ലാവർക്കും ഉണ്ടാകുന്ന തെറ്റുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാൾക്ക് നല്ലത് കിട്ടുന്നെങ്കിൽ അത് പോയി ചെയ്യുന്ന ആളാണ്. അത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല കഴിവതും എല്ലാവർക്കും നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
മാതാപിതാക്കളെ പറ്റി ഓരോന്ന് പറയുമ്പോൾ, ഒരു പരിതി കഴിയുമ്പോൾ പ്രതികരിക്കും. അച്ഛനെ പറയുന്നത് വീണ്ടും മനസിലാക്കാം. പക്ഷേ എന്റെ വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുക്കത്തത്. അമ്മയെ പറയുന്നത് എപ്പോഴും ചിരിച്ച് വിട്ടെന്ന് വരില്ല. ഈ വിമർശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണ്. അവരെ ആലോചിച്ചിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാൻ. ആ ബോധം പലർക്കും ഇവിടെ ഇല്ല. ഞാൻ പ്രതികരിച്ചോണ്ടേ ഇരിക്കുമെന്നും മാധവ് പറഞ്ഞു.