- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി, മോഹൻലാൽ, തിലകൻ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ ശ്രേണിയിലാണ് ടൊവിനോയും
കൊച്ചി: നടൻ ടൊവിനോ തോമസിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇതിൽ പ്രതികരിച്ചു കൊണ്ട് നടൻ രംഗത്തുവന്നിരുന്നു. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ടൊവിനോ രംഗത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും പലരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവന്നു. ഇപ്പോൾ നടനും സംവിധായകനുമായ മധുപാലും ടൊവിനോയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി.
വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേൽ സ്‌നേഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ് എന്നാണ് മധുപാൽ ഫേസ്‌ബുക്കിൽ കുറിച്ചത്. മെയിൻ സ്ട്രീമിനൊപ്പവും സമാന്തര സംഘങ്ങൾക്കൊപ്പവും സിനിമ ചെയ്തിരുന്ന മമ്മൂട്ടി, മോഹൻലാൽ, തിലകൻ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ ശ്രേണിയിലാണ് ടൊവിനോയെന്നും അദ്ദേഹം കുറിച്ചു.
മധുപാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേൽ സ്‌നേഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ്. ABCD എന്ന ചിത്രം മുതൽ നടികർ വരെയുള്ള സിനിമകൾ കാണുകയും അതിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോൾ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്.
ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങൾ ആപേക്ഷികവുമാണ്. ഇന്ന് ഈ ചെറുപ്പക്കാർ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്.. മമ്മൂട്ടി മോഹൻലാൽ തിലകൻ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിൻ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങൾക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും.
താരപകിട്ടിന്റെ ദീപ്ത ശോഭയിൽ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം എന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയർത്തിപ്പിടുക്കുവാൻ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ. .
സിനിമകൾ ചിലപ്പോൾ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോൾ ആ ചിത്രത്തിൽ അത്യുജ്ജ്വലമായ അഭിനയം ആ ആക്ടർ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ് യാഥാർത്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകർക്കുന്നതോ മറികടക്കുന്നതോ കഴിവ് കൊണ്ടുമാത്രമാണ്. അത് മനസ്സിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്.....