കൊച്ചി: നിവിൻ പോളി നായകനായെത്തുന്ന 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമയിലെ ഗാനം പുറത്ത്. 'കൃഷ്ണ' എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് റ്റിറ്റോ.പി.തങ്കച്ചൻ ആണ്. ജേക്‌സ് ബിജോയ് ഈണമൊരുക്കിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു. രസകരമായ കാഴ്ചാനുഭവം പകരുന്ന ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. നിവിൻ പോളിയും അനശ്വര രാജനുമാണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. ചിത്രത്തിൽ നായികയെ പാട്ടും പാടി വളയ്ക്കാൻ ശ്രമിക്കുന്ന നായകനാണ് നിവിൻ പോളി.

'മാനേ തേനേ ജാഡ കാട്ടാതെടീ

പെണ്ണേ നിന്നെ പാട്ടിലാക്കാമെടീ

മാരി മീ നീ കൃഷ്ണാ

മേരി പ്യാരീ കൃഷ്ണാ

കഷ്ടമുണ്ടെടീ. ഇഷ്ടമാണെടീ

നീയെൻ ഗോപീ കൃഷ്ണ...'

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമ്മിക്കുന്നു. ചിത്രത്തിന്റെ പ്രമോ വിഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 'ജനഗണമന' എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും രചന നിർവഹിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.