- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതെല്ലാം 'ക്യൂട്ട്' എന്നാണോ വിചാരം; ഒന്ന് അടങ്ങി നില്ല്..!!; വേദിയിൽ ചിരിച്ചുകൊണ്ട് കൂളായി ഓടിയെത്തി മമിതയുടെ കവിളിലും മുടിയിലും പിടിച്ച് വലിച്ച് നടൻ പ്രദീപ്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; വൈറലായി ദൃശ്യങ്ങൾ
പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന 'ഡ്യൂഡ്' എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന്റെ പ്രചരണാർത്ഥം പുറത്തിറങ്ങിയ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. ചിത്രത്തിലെ ഒരു രംഗം പുനരാവിഷ്കരിക്കുന്ന വീഡിയോയാണ് പ്രചാരണ പരിപാടിക്കിടെയുള്ളത്.
വീഡിയോയിൽ, പ്രദീപ് രംഗനാഥൻ മമിത ബൈജുവിന്റെ കവിളിൽ പിടിച്ച് വലിപ്പിക്കുകയും മുടിയിൽ വലിക്കുകയും ചെയ്യുന്നതായി കാണാം. മമിത 'ഇതത്ര ക്യൂട്ട് അല്ല' എന്ന് പറയുന്നതും വീഡിയോയിലുണ്ട്. ഈ പ്രൊമോഷണൽ രംഗം ആരാധകർ ഏറ്റെടുത്തതോടെ നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
ഹ്രസ്വചിത്രങ്ങളിലൂടെയെത്തി പിന്നീട് സംവിധായകനും നടനുമായി മാറിയ പ്രദീപ് രംഗനാഥന് നിരവധി ആരാധകരുണ്ട്. അദ്ദേഹം എഴുതി സംവിധാനം ചെയ്ത 'കോമാലി', 'ലൗവ് ടുഡേ' എന്നീ ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടിയിരുന്നു. 'ലൗവ് ടുഡേ' എന്ന ചിത്രത്തിൽ നായകനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'ഡ്രാഗൺ' എന്ന ചിത്രത്തിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
'ഡ്യൂഡ്' ചിത്രം നാളെ തീയേറ്ററുകളിലെത്താനുള്ള ഒരുക്കത്തിലാണ്. കീർത്തീശ്വരൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഭരത് വിക്രമനാണ്.