- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ; കൈകോർത്ത് നിൽക്കുന്ന ചിത്രം സഹിതം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി; ഖുറേഷി എബ്രാമിന് ജന്മദിനാശംസകളെന്ന് പൃഥ്വിരാജ്; ആശംസകളുമായി മലയാളം സിനിമാലോകം
കൊച്ചി: മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് ഇന്ന് 63ആം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കൽപ്പങ്ങളിൽ നിത്യവിസ്മയമായി നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളികൾ.
മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മൊഗസ്സ്റ്റാർ മമ്മൂട്ടിയും രംഗത്തുവന്നു. ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ആശംസ നേർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. അർധരാത്രിയോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആശംസ ഇതിനകം ഇരുവരുടെയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
മോഹൻലാലിന്റെ 63ആം പിറന്നാളാണിന്ന്. ടൊവിനോ തോമസ്, പൃഥ്വിരാജ്, മുകേഷ് തുടങ്ങി നിരവധി താരങ്ങൾ മോഹൻലാലിന് ആശംസകൾ നേർന്നു. ഖുറേഷി എബ്രാമിന് ജന്മദിനാശംസകൾ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ഫാസിൽ ചിത്രത്തിലൂടെ 1980ലാണ് മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വില്ലനിൽ നിന്ന് നായകസ്ഥാനത്തേക്കുള്ള മോഹൻലാലിന്റെ വളർച്ച മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അന്നുമുതൽ ഇന്നുവരെ കാഴ്ചയുടെ രസതന്ത്രം ഒരിക്കലും മടുപ്പിക്കാതെ മോഹൻലാൽ എന്ന മഹാനടൻ മലയാളിക്ക് മുൻപിൽ നിറഞ്ഞാടുകയാണ്.
സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾക്ക് പുറമെ പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് മലയാള സിനിമയുടെ കലാമൂല്യം കേരളത്തിനും ഇന്ത്യയ്ക്കും പുറത്തെത്തിച്ചു മോഹൻലാലെന്ന മഹാപ്രതിഭ. വൈവിധ്യപൂർണമായ കഥാപാത്രങ്ങളെ ഇത്രമേൽ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചില നടന്മാനിൽ ഒരാളാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.




