- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് ദുൽഖർ കുറിച്ചത്.
ലോകത്തിന് നിങ്ങൾ രണ്ട് പേരും ലക്ഷ്യങ്ങൾ നൽകാൻ തുടങ്ങിയിട്ട് 45 വർഷമായി. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്നേഹത്തിലും ഊഷ്മളതയും അനുഭവിക്കാൻ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ. നിങ്ങൾ രണ്ടുപേരും ചേർന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു.- ദുൽഖർ കുറിച്ചു.
ദുൽഖർ സൽമാന്റെ ആശംസ കൂടാതെ മറ്റു നിരവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി എത്തി. കഴിഞ്ഞ ദിവസമായിരുന്നു സുൽഫത്തിന്റെ പിറന്നാൾ. മനോഹരമായ കുറിപ്പിനൊപ്പമാണ് ദുൽഖർ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.