- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്, പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല; അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല; ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷമായി; എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല': പരിഭവം പറഞ്ഞ് ഗണേശ് കുമാർ
തിരുവനന്തപുരം: മമ്മൂട്ടിക്ക് തന്നെ അത്ര ഇഷ്ടമില്ലെന്ന് നടനും പത്തനാപുരം എംഎൽഎയുമായ ഗണേശ് കുമാർ. പക്ഷേ കാരണം എന്താണെന്ന് അറിയില്ലെന്നും ഗണേശ് ന്യൂസ് 18 ചാനലിനോട് പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനാണ് താൻ. തന്റെ റോൾ മോഡലായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. അത് നടൻ എന്ന നിലയിലും, വ്യക്തി ആയിട്ടാണെണെങ്കിലും തനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ തന്നിൽ നിന്നും പുള്ളി അകലം പാലിച്ചിരിക്കുകയാണ്. എന്തെന്ന് തനിക്ക് അറിയില്ല, പക്ഷെ അതൊന്നും കുഴപ്പം ഇല്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
'മമ്മൂക്കയുമായി നല്ല ബന്ധമാണ്. മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്. പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടൻ എന്ന നിലയിൽ റോൾ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷമായി. അവസാനമായി അഭിനയിച്ചത് കിങ്ങിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇതു പുള്ളിയോട് സംസാരിച്ചിട്ടില്ല. അതു സംസാരിക്കേണ്ട കാര്യമില്ല. അങ്ങനെയൊന്നും ഞാൻ ആരോടും ചോദിക്കില്ല''- ഗണേശ് കുമാർ പറഞ്ഞു.
'ലഭിച്ച അവസരങ്ങൾ സ്വീകരിച്ചതല്ലാതെ, ആരോടും പോയി എനിക്ക് ഒരു അവസരം തരണമെന്ന് പറഞ്ഞിട്ടില്ല. ദൈവം അതിനൊരു അവസരം തന്നിട്ടില്ല. വിശുദ്ധ ഖുറാനിൽ പറയുന്നതുപോലെ, നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാൻ അഭനയിക്കേണ്ട പടങ്ങളിൽ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്. അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്. കാണുമ്പോൾ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന് എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല''.
'ഞാൻ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആദ്യമായി കാണുന്നത് മമ്മൂക്കയ്ക്ക് 36 വയസുള്ളപ്പോഴാണ്. ഞാൻ അന്ന് സിനിമയിൽ ഒന്നുമില്ല, കോളേജ് വിദ്യാർത്ഥിയാണ്. അന്നു പരിചയപ്പെട്ടതാണ്. സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുത്തതാണ്. പക്ഷെ പുള്ളിക്ക് എന്തുകൊണ്ടോ ഒരു വിരോധം പോലെ. കാര്യം മനസിലായിട്ടില്ല''. ഫോണിൽ ഇടയ്ക്ക് ലാലേട്ടന വിളിക്കും, ഇടവേള ബാബുവിനോടും സിദ്ദിഖിനോടും എപ്പോഴും സംസാരിക്കും. ജയറാമിനെ ഇടയ്ക്ക് അപൂർവമായി വിളിക്കാറുണ്ട്. മുകേഷുമായി ഫോണിലും നേരിട്ടും സംസാരിക്കും. മുകേഷിന്റെ തമാശ കേട്ടാൽ രണ്ടു ദിവസത്തേക്ക് മനസിൽ ചിരിക്കാനുള്ള വകയുണ്ടാകും''- ഗണേശ് കുമാർ പറഞ്ഞു.
കടപ്പാട്: ന്യൂസ് 18