- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവം വന്നത് ഓട്ടോക്കാരന്റെ രൂപത്തിൽ; അതിലുണ്ടായിരുന്നത് പൈസയേക്കാൾ വിലയുള്ളവ; പേഴ്സ് തിരികെ എത്തിച്ച സാബുവിനും കുടുംബത്തിനും നന്ദി പറഞ്ഞ് മണിയൻപിള്ള രാജു

തിരുവനന്തപുരം: തന്റെ നഷ്ടപ്പെട്ട പേഴ്സ് സുരക്ഷിതമായി തിരികെ എത്തിച്ച ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും നന്ദി അറിയിച്ച് നടൻ മണിയൻപിള്ള രാജു. കഴിഞ്ഞ ദിവസം കളഞ്ഞുപോയ പേഴ്സ് യാതൊരു കുറവുമില്ലാതെ വീട്ടിലെത്തിച്ച് നൽകിയ സാബുവിനെ 'ദൈവത്തിന്റെ കൈ' എന്നാണ് നടൻ വിശേഷിപ്പിച്ചത്.
പേഴ്സിലുണ്ടായിരുന്നത് വിലപ്പെട്ട രേഖകൾ
പേഴ്സിൽ പണമുണ്ടായിരുന്നെങ്കിലും അതിനേക്കാൾ വിലയുള്ള പല കാർഡുകളും രേഖകളും അതിലുണ്ടായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന സമയത്താണ് തിരുവനന്തപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സാബുവും ഭാര്യ ഉഷയും തന്റെ വീട് അന്വേഷിച്ച് കണ്ടെത്തി പേഴ്സ് കൈമാറിയതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇവരുടെ നന്മയ്ക്ക് കടപ്പാട് അറിയിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ചിത്രം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
"ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരന്റെ രൂപത്തിൽ വന്നതാണ്. എന്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് വീട്ടിൽ കൊണ്ട് വന്നു തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ നിമിഷമായിരുന്നു അത്." മണിയൻപിള്ള രാജു പറഞ്ഞു.
കാര്‍ അപകടം
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മണിയന്‍പിള്ള രാജു സഞ്ചരിച്ചിരുന്ന കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോവുകയായിരുന്നു. പേടി കാരണമാണ് താന്‍ വണ്ടി നിര്‍ത്താത്തതെന്നാണ് നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പിറ്റേന്ന് രാവിലെ മണിയന്‍പിള്ളയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിടുകയും ചെയ്തിരുന്നു. മണിയൻപിള്ള രാജുവിൻ്റെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചിരുന്നു.


