- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മഞ്ജു പിള്ള
കൊച്ചി: നടി മഞ്ജു പിള്ള വിവാഹ മോചിതയായെന്ന വാർത്തകൾ കുറച്ചു ദിവസം മുമ്പാണ് പുറത്തുവന്നത്. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മഞ്ജു പിള്ള പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു പിള്ള.
നാൽപത് വയസ് വരെ കുടുംബം, കുട്ടികൾ, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകും. എന്നാൽ നാൽപത് വയസിന് ശേഷം നമ്മൾ സ്വന്തം കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുമെന്നും മഞ്ജു പിള്ള പറയുന്നു. ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരു ടോയ്‌ലറ്റുള്ള ഒരു ഫ്‌ളാറ്റിൽ താമസിക്കുന്ന കുടുംബമാണെങ്കിൽ നമുക്ക് ബാത്ത് റൂമിൽ പോകുന്നത് പോലും നമ്മൾ പിടിച്ച് വെക്കും. ഞാൻ ചെയ്തിട്ടുണ്ട്. സുജിത്ത് പോകട്ടെ, മോൾ പോട്ടെ എന്ന് പറയും.
എറണാകുളത്ത് താമസിച്ച് മൂന്ന് ബാത്ത് റൂമുള്ള ഫ്‌ളാറ്റിലാണ്. പക്ഷെ ആ സമയത്ത് പോലും ആൾക്കാർ കൂടുതൽ വരുമ്പോൾ നമ്മളത് പിടിച്ച് വെക്കും. ഇവരൊക്കെ പോയിട്ട് പോകാമെന്ന് വിചാരിക്കും. നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോൾ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വർഷമെടുത്താണ് അതെന്റെ കൈയിലാക്കിയത്.