കൊച്ചി: മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏെറ്റടുത്തിരിക്കുന്നത്്. രാജസ്ഥാനിലെ ഒരു ചായക്കടയുടെ മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. കയ്യിൽ ഒരു കൂട് ബിസ്‌കറ്റുമുണ്ട്.

ഒരു ചായക്കടയുടെ മുന്നിൽ ചായ കുടിക്കുന്ന ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ രൂപത്തിൽ മഞ്ജു വാര്യർ പോസ്റ്റ് ചെയ്തത്. തുടങ്ങുന്നത് രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നുമാണ്. തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ചായക്കടക്കാരനിൽ നിന്നുമാണ് വീഡിയോയുടെ തുടക്കം. ചായ തയാറായി വന്നശേഷം കയ്യിലെ കൂടിലുള്ള ബിസ്‌കറ്റ് അതിൽ മുക്കി കഴിക്കുകയാണ് മഞ്ജു വാര്യർ.

ഇതിന് ശേഷം രാജസ്ഥാൻ വഴിയോരത്തെ മഞ്ജുവിന്റെ ചില ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം. സുഹൃത്ത് ബിനീഷ് ചന്ദ്രനാണ് മഞ്ജുവിന്റെ ഫോട്ടോസും വീഡിയോയും പകർത്തിയിട്ടുള്ളത്. ഈ റീലിന് ഒരുപാട് പേര് കമന്റ്റ് ചെയ്തിരിക്കുന്നു. സമ്മർ ഇൻ ബെത്ലഹേമിലെ ആമിയിൽ നിന്നും ഒരു മാറ്റവുമില്ലല്ലോ എന്നാണ് ഒരാളുടെ കമന്റ്.

 
 
 
View this post on Instagram

A post shared by Manju Warrier (@manju.warrier)