- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്പോ..തീ'; റൈഡർ സ്യുട്ട് ധരിച്ച് ജർമ്മൻ ബൈക്കിൽ കുതിച്ചോടുന്ന മലയാളത്തിന്റെ സ്വന്തം നടി; ഒന്ന് തിരിഞ്ഞ് നോക്കിയതും അമ്പരപ്പ്; ധനുഷ്കോടി ചുറ്റിയടിച്ച് മഞ്ജു വാര്യർ; ഏറ്റെടുത്ത് ആരാധകർ
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ തന്‍റെ ബിഎംഡബ്ല്യു ആർ1250ജിഎസ് ബൈക്കിൽ ധനുഷ്കോടി ചുറ്റുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. സാഹസികമായ യാത്രക്ക് മഞ്ജു കാണിച്ച താൽപ്പര്യം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
സ്റ്റൈലിഷ് ലുക്കിൽ, ഇരുന്നും നിന്നുമെല്ലാം ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. "നിങ്ങൾ അന്നും ഇന്നും എന്നും സൂപ്പർ ചേച്ചിയാണ്" എന്നിങ്ങനെയുള്ള നിരവധി അഭിനന്ദന കമന്‍റുകളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ബിഎംഡബ്ല്യു ആർ1250ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു വാര്യർ സ്വന്തമാക്കിയത്. പുതിയ കാര്യങ്ങൾ പഠിക്കാനും യാത്രകൾ ചെയ്യാനും മഞ്ജു കാണിക്കുന്ന ഉത്സാഹം പലപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്.
ഏകദേശം മൂന്ന് വർഷം മുമ്പ് തമിഴ് സൂപ്പർതാരം അജിത് കുമാറിനൊപ്പം മഞ്ജു ലഡാക്കിലേക്ക് ബൈക്ക് ട്രിപ്പ് നടത്തിയിരുന്നു. അന്ന്, ഇരുചക്രവാഹനത്തിൽ താൻ നടത്തുന്ന ആദ്യത്തെ ടൂറാണെന്ന് മഞ്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ബൈക്കിലുള്ള യാത്ര പുതിയ അനുഭവമാണെന്നും, അഡ്വഞ്ചർ റൈഡേഴ്സ് ഇന്ത്യക്കും തന്‍റെ "സൂപ്പർ സ്റ്റാർ റൈഡർ" ആയ അജിത് കുമാറിനും നന്ദി പറഞ്ഞുകൊണ്ടുമായിരുന്നു മഞ്ജുവിന്‍റെ കുറിപ്പ്.




