ലയാളികൾ എന്നും നെഞ്ചേറ്റുന്ന നടി മഞ്ജു വാര്യരുടെ ജീവിതയാത്രയെക്കുറിച്ചും വിവാഹമോചനത്തിന് പിന്നാലെ അവർ നേരിട്ട അതിജീവനത്തെക്കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുകയാണ്. 47-ാം വയസ്സിലും തന്റെ തനിമ നിലനിർത്തി യാത്രകളും ബൈക്ക് റൈഡിംഗുമായി ജീവിതം ആസ്വദിക്കുന്ന മഞ്ജുവിനോട്, ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയരാറുണ്ട്.

എന്നാൽ, 19-ാം വയസ്സിൽ കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കെ നടൻ ദിലീപിനെ വിവാഹം കഴിച്ചതും, തുടർന്ന് 14 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളും ഓർത്തെടുക്കുമ്പോൾ മഞ്ജു ഇനിയൊരു കുടുംബജീവിതത്തിന് മുതിരില്ലെന്നാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്.

അച്ഛനെയും അമ്മയെയും എതിർത്ത് തിരഞ്ഞെടുത്ത ജീവിതത്തിൽ പരാജയം സംഭവിച്ചപ്പോൾ ഒരു അനാഥയെപ്പോലെ നിസ്സഹായയായ മഞ്ജുവിനെ താൻ കണ്ടിട്ടുണ്ടെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

കയ്യിൽ പണമില്ലാതെ, ഇനിയെന്ത് എന്നറിയാതെ ഡിപ്രഷനിലൂടെ കടന്നുപോയ ആ നാളുകളിൽ മകൾ പോലും ഒപ്പമില്ലാത്ത അവസ്ഥ മഞ്ജുവിനെ വല്ലാതെ തളർത്തിയിരുന്നു. ദിലീപുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോൾ ഒരു രൂപ പോലും ജീവനാംശം ആവശ്യപ്പെടാതെ തന്റെ മുപ്പതുകളിൽ ജീവിതം പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങുകയായിരുന്നു താരം.

തനിക്ക് ലഭിച്ച ജീവിതത്തിന്റെ വലിയൊരു ഭാഗം കുടുംബത്തിനായി മാറ്റിവെച്ചിട്ടും ഒടുവിൽ കണ്ണീരോടെ പടിയിറങ്ങേണ്ടി വന്ന ഒരാൾക്ക് ഇനിയൊരു വിവാഹബന്ധം എന്നത് ചിന്തിക്കാൻ പോലും പ്രയാസമുള്ള കാര്യമായിരിക്കാം. അതുകൊണ്ടുതന്നെയാണ് തന്റെ കരിയറിലും വ്യക്തിപരമായ ഇഷ്ടങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മഞ്ജു മുന്നോട്ട് പോകുന്നത്. പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് തിരിച്ചുവന്ന മഞ്ജുവിന്റെ ഈ രണ്ടാം വരവ് അനേകം സ്ത്രീകൾക്ക് വലിയൊരു പ്രചോദനമാണ്.

ഭാ​ഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ..എന്താണ് ചെയ്യേണ്ടത്, പെെസയില്ല. അമ്മയും അച്ഛനും സഹോദരനും നീ ഇങ്ങോ‌ട്ട് പോര് എന്ന് പറയും. കയറി ചെല്ലാൻ ഒരു വീടുണ്ട്. ഇല്ലെന്നല്ല. പക്ഷെ ഇനിയെന്ത് എന്ന കൺഫ്യൂഷൻ അന്ന് ഉണ്ടായിരുന്നു. ഒരുപാട് ചിന്തിച്ച് ഡിപ്രഷനടിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് മഞ്ജു വാര്യർ അന്ന് കടന്ന് പോയതെന്നും ഭാ​ഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.

തന്റെ ജീവിതത്തിലെ വലിയൊരു ഭാ​ഗം തന്നെ ദിലീപുമൊത്തുള്ള കുടുംബ ജീവിതത്തിനായാണ് മഞ്ജു മാറ്റി വെച്ചത്. ബന്ധം പിരിഞ്ഞപ്പോൾ മകൾ പോലും ഒപ്പമില്ല. ജീവനാംശവും ആവശ്യപ്പെട്ടില്ല. തന്റെ മുപ്പതുകളിൽ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു മഞ്ജു. ഇനി വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് മഞ്ജു ആലോചിക്കാൻ പോലും സാധ്യതയില്ലെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.