- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ സിനമകളുടെ വിജയത്തിന്റെ കാരണം പറഞ്ഞ് മനോജ് വാജ്പേയി
മുംബൈ: ബോളിവുഡ് സിനിമകൾ തിയേറ്ററിൽ കാര്യമായ വിജയം നേടാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മറുവശത്ത് തെന്നിന്ത്യൻ സിനിമകൾ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയും ചെയ്യുന്നു. വലിയ മാർക്കറ്റിങ് തന്ത്രങ്ങളുമായി വരുന്ന ബോളിവുഡ് ചിത്രങ്ങൾക്കൊന്നും പ്രേക്ഷകരില്ലാത്ത അവസ്ഥയാണുള്ളത്.
അതേ സമയം മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകൾ ഇന്ന് സംസ്ഥാനങ്ങൾ കടന്ന് മികച്ച പ്രതികരണം നേടുകയാണ്. ഈ വർഷം ഏറ്റവും മികച്ച പ്രകടനം മലയാള സിനിമയിൽ നിന്നാണ്. തെന്നിന്ത്യൻ സിനിമകൾ എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മറ്റ് ഇൻഡസ്ട്രികൾ മനസ്സിലാക്കണമെന്ന് നടൻ മനോജ് ബാജ്പേയി പറഞ്ഞു. പ്രേക്ഷകരുടെ മനസ്സറിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു വിനോദമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെന്നിന്ത്യൻ സിനിമകൾ എങ്ങിനെയാണ് ആളുകൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതെന്ന് മനസ്സിലാക്കണം. അവിടുത്തെ സംവിധായകർ എല്ലാ തരത്തിലുമുള്ള സിനിമകൾ കാണുന്നവരാണ്. പക്ഷേ അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്‌കാരവുമായി വേരൂന്നി നിൽക്കുന്നു.
തെന്നിന്ത്യൻ സിനിമകളുടേതിന് സമാനമായി നമ്മുടെ സിനിമകൾക്ക് പ്രേക്ഷകരുമായി താദാത്മ്യം ചെയ്യാൻ സാധിക്കണം. സിനിമയിൽ എത്ര വലിയ സംഘട്ടന രംഗങ്ങൾ ചെയ്താലും അത് പ്രേക്ഷകർക്ക് ഇഷ്ടമായില്ലെങ്കിൽ ഫലമില്ല. അമിതാഭ് ബച്ചനും ശസ്ത്രുഘ്നൻ സിൻഹയും പഴയ സിനിമകളിൽ സംഘട്ടനരംഗങ്ങളിൽ അഭിനയിക്കുമ്പോൾ പ്രേക്ഷകർക്ക് അവരുടെ സ്ഥാനത്ത് സ്വയം സങ്കൽപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത് മാറിയിരിക്കുന്നു. സാധാരണ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങൾ ഉണ്ടാകണം. എങ്കിൽ മാത്രമേ സിനിമ ജനങ്ങളുമായി ചേർന്നു നിൽക്കൂ- മനോജ് ബാജ്ബേയി പറഞ്ഞു.