കൊച്ചി: പമ്പിൽ പെട്രോൾ അടിക്കുന്ന വീഡിയോയുമായി മനോജ് കെ ജയൻ. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നും മനോജ് കെ ജയൻ വീഡിയോയിൽ പറയുന്നുണ്ട്. പിമ്പിൽ തനിക്ക് ജോലി കിട്ടിയതല്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് താരം വീഡിയോയിൽ സംസാരിക്കുന്നത്.

'പമ്പിൽ ജോലി കിട്ടിയതല്ല, ലണ്ടനിൽ വന്നാൽ ഇതൊക്കെ നമ്മൾ ചെയ്‌തേ പറ്റൂ' എന്നാണ് മനോജ് കെ ജയൻ പറയുന്നത്. കുറച്ച് നാളുകളായി ഭാര്യക്കും മക്കൾക്കുമൊപ്പം സ്‌കോട്ട്‌ലന്റിൽ അവധിക്കാലം ആഘോഷിക്കുകയണ് താരം. മകൾ കുഞ്ഞാറ്റയ്ക്കും മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

അതേസമയം, ധ്യാൻ ശ്രീവാസന് ഒപ്പമുള്ള 'ജയിലർ' ആണ് മനോജ് കെ ജയന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്. രജനികാന്ത് ചിത്രവുമായി പേര് വിവാദത്തിൽ കുടുങ്ങിയ ഈ ചിത്രം ഓഗസ്റ്റിൽ തന്നെയാണ് റിലീസിനൊരുങ്ങുന്നത്.

 
 
 
View this post on Instagram

A post shared by Manoj K Jayan (@manojkjayan)