- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനൂപ് മേനോന്റേത് എഐ പടമോ?; സോഷ്യൽ മീഡിയയിലെ പരിഹാസത്തിന് ചുട്ട മറുപടിയുമായി താരം; 'വൈൽഡ്' ലൊക്കേഷനിൽ നിന്ന് മാസ് ചിത്രം പുറത്ത്

കൊച്ചി: നവാഗതനായ അലി സഫർ സംവിധാനം ചെയ്യുന്ന 'വൈൽഡ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്റർ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പോസ്റ്ററിലെ താരത്തിന്റെ ലുക്ക് എഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നതോടെ, ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് അനൂപ് മേനോൻ മറുപടി നൽകിയിരിക്കുന്നത്.
കർണാടകയിലെ കൂർഗിലാണ് ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ കോൺസെപ്റ്റ് പോസ്റ്ററിലേതുപോലെ വന്യമായ ലുക്കിലാണ് അനൂപ് മേനോൻ പുതിയ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. സാറ സ്റ്റീഫൻ നായികയാകുന്ന ചിത്രം പോയിന്റ് ബ്ലാങ്ക് ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്ത 'ഈ തനിനിറം' ആണ് അനൂപ് മേനോന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഫെബ്രുവരി 13-ന് റിലീസ് ചെയ്ത ചിത്രത്തിൽ എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. രമേശ് പിഷാരടി, നോബി തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു.
മോഹൻലാലിനെ നായകനാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചും താരം വ്യക്തത വരുത്തി. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ സിനിമാ പ്രേമികൾക്കിടയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.


