- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ശരികൾ പറയാനും ചോദ്യങ്ങൾ ചോദിക്കാനും ഇഷ്ടമാണ്'; ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നു പറഞ്ഞ് ചിലര് എതിരാവുന്നതിന് ഒന്നും ചെയ്യാനില്ല; അസഹിഷ്ണുതയ്ക്കെതിരെ നിലപാട് വ്യക്തമാക്കി മീനാക്ഷി

കൊച്ചി: ചോദ്യം ചോദിക്കാനുള്ള അവകാശത്തെയും സോഷ്യൽ മീഡിയയിലെ ക്രിയാത്മകമായ ഇടപെടലുകളെയും ഇല്ലാതാക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി നടി മീനാക്ഷി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ രാഷ്ട്രീയ-മത വികാരങ്ങൾ വ്രണപ്പെടുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും, ശാസ്ത്രീയ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും എങ്ങനെ തെറ്റാകുമെന്നും മീനാക്ഷി ചോദിക്കുന്നു.
തന്റെ പോസ്റ്റുകളോ കമന്റുകളോ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടുന്ന കാര്യമാണിത്. മറ്റൊരാളെ വേദനിപ്പിക്കുന്ന ഒരു കാര്യവും താൻ പങ്കുവെക്കാറില്ല. തനിക്ക് അനുകൂലമായ കമന്റുകളിൽ പോലും മറ്റാരെയെങ്കിലും ആക്ഷേപിക്കുന്ന രീതിയുണ്ടെങ്കിൽ അത് ലൈക്ക് ചെയ്യാൻ പോലും താൻ തയ്യാറാകാറില്ല. എന്നിട്ടും 'ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ്' എന്ന് വ്യാഖ്യാനിച്ച് ചിലർ ശത്രുതയോടെ സമീപിക്കുന്നതിൽ അത്ഭുതമുണ്ടെന്നും മീനാക്ഷി കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഞാനും ...എതിർപക്ഷങ്ങളും...
സത്യത്തിൽ എൻ്റെ നാളിതുവരെയുള്ള പോസ്റ്റിലോ കമൻ്റിലോ ജാതി മത വർണ്ണ രാഷ്ട്രീയ തുടങ്ങി ഒന്നിലും ആരേയും ചെറുതായി പോലും വിഷമിപ്പിക്കരുത് എന്നു കരുതി ശ്രദ്ധാപൂർവ്വമാണ് ചെയ്തിട്ടുള്ളത് എൻ്റെ പോസ്റ്റുകളും കമൻ്റുകളും ഒക്കെ പരിശോധിക്കാവുന്നതുമാണ്...എനിക്കനുകൂലമായ കമൻറുകളാണെങ്കിൽ പോലും അതിൽ മറ്റാരെയെങ്കിലും വിഷമിക്കുന്ന ഒന്നു ശ്രദ്ധയിൽപ്പെട്ടാൽ അത് ലൈക്ക് ചെയ്യാറുപോലുമില്ല... പക്ഷെ ഇതെന്നെയാണ് ഞങ്ങളെ ഉദ്ദേശിച്ചാണ് എന്നൊക്കെപ്പറഞ്ഞ് ചിലരെതിരാവുന്നതിന് എനിക്കൊന്നും തന്നെ ചെയ്യാനുമില്ല... കാര്യങ്ങൾ ഉങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് എങ്ങനെയാണ് എപ്പോഴും എതിർ പക്ഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് എന്നു മനസ്സിലാവുന്നതേയില്ല...
എന്നു കരുതി എനിക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമില്ല .. എതിർപക്ഷങ്ങൾ ഉണ്ടാക്കുവാൻ അവർക്കും അവകാശങ്ങൾ ഉണ്ടെന്നുമറിയുന്നു .. വിമർശനപരമായി കാര്യങ്ങൾ പറയുന്നതും സ്വാഗതം ചെയ്യുന്നു... അതിൽ അസഹിഷ്ണുതയുമില്ല ... തന്നെയുമല്ല പ്രത്യക്ഷമായോ പരോക്ഷമായയോ ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടുമില്ല വ്യക്തിപരമായി പ്രവർത്തനങ്ങൾ കൊണ്ടോ ചെരുമാറ്റങ്ങൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ ഇഷ്ടമുള്ളവർ എല്ലാ പാർട്ടികളിലുമുണ്ട് താനും ...തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും ... പ്രധാനമന്ത്രിയുമൊക്കെ ജനാധിപത്യപരമായി എൻ്റേതു കൂടിയാണ് എന്ന ബോധ്യമുള്ളയാളുമാണ് ... പക്ഷെ ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്ന ആളും.. എൻ്റെ ശരികൾ എഴുതാനും പറയാനും ഇഷ്ടപ്പെടുന്ന ആളുമാണ്...
കഴിവതും വ്യക്തിപരമായി ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ...കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ചോദ്യങ്ങൾ ചോദിക്കുന്നതും സയൻറിഫിക് ടെമ്പറോടെ ഏതെങ്കിലും വിഷയത്തെ സമീപിക്കുന്നതും. എങ്ങനെ തെറ്റാവും ... മാത്രമല്ല എൻ്റെ പ്രായത്തിലുള്ളവർക്കും അവരുടെ പാർട്ടിയിൽ നില്ക്കുമ്പോഴും (ഓരോ ആളിനും. അവരുടെ പാർട്ടിയും വിശ്വാസങ്ങളും. ആശയങ്ങളും ഒക്കെ അവർക്കും പ്രധാനമാണ് എന്ന ജനാധിപത്യ ബോധമുള്ളയാളുമാണ്,) അവർക്കു നേരേയും നീതിയില്ലാത്ത എതിർ പക്ഷ ആക്രമണങ്ങളുണ്ടായിക്കൊണ്ടേയിരുന്നാൽ അവർക്കും ഒരു പക്ഷെ തോന്നാനിടയില്ലെ അറിയാൻ ശ്രമിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും തെറ്റാണ് എന്ന് ... അതാണോ ശരി... സ്നേഹപൂർവ്വം മീനാക്ഷി ...


