- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സേവിച്ചാ വല്യ മല്ലാ പിന്നെ.. അതു മതി കിടുക്കും'; ബെവ്കോ മദ്യത്തിന് പേര് നിർദ്ദേശിച്ച് മീനാക്ഷി; പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളത് അയയ്ക്കുന്നതായിരിക്കും; വൈറലായി കമന്റ്

തിരുവനന്തപുരം: പുതിയ ബെവ്കോ മദ്യത്തിന് പേര് നിർദ്ദേശിക്കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് നടി മീനാക്ഷി നൽകിയ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ മീനാക്ഷിയുടെ സജീവമായ ഇടപെടലുകൾ മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.
'കിസാൻ ... ബാർ ഫയർ...മജീഷ്യൻ ... മാഗ്നിഫയർ .. അല്ലെങ്കി വേണ്ട 'മൽപ്പാൻ'.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി കിടുക്കും.... (BEVCO ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും...' എന്നായിരുന്നു മീനാക്ഷി കുറിച്ചത്
സാമൂഹിക മാധ്യമങ്ങളിലെ മീനാക്ഷിയുടെ സജീവമായ ഇടപെടലുകൾ മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ, ഒരു സിനിമാതാരമെന്ന പരിധിയിൽ ഒതുങ്ങാതെ, തന്റെ അഭിപ്രായങ്ങൾ സ്വതന്ത്രമായി തുറന്നുപറഞ്ഞ് ആരോഗ്യകരമായ ചർച്ചകൾക്ക് വഴിവയ്ക്കുന്ന വ്യക്തിത്വമാണ് മീനാക്ഷിയെന്ന് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടിരുന്നു.
ഇത്തരത്തിലുള്ള നിലപാടുകളും ധൈര്യവും പുലർത്തുന്നവർ പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നുവെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. കടുത്തുരുത്തിയിലെ ഒരു സ്വകാര്യ പരിപാടിയിൽ മീനാക്ഷി അനൂപിനൊപ്പം പങ്കെടുത്തതിന് പിന്നാലെയാണ് മന്ത്രി മീനാക്ഷിയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.


