- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാൻ ഒരുപാട് മാറിയിട്ടുണ്ട്, ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു; ഇപ്പോൾ താൻ ലോകത്തെ കാണുന്നത് പുതിയ ആളായിട്ടാണ്: മീര ജാസ്മിൻ പറയുന്നു
കൊച്ചി: ഒരു കാലത്ത് മലയാളത്തിൽ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാൻ കെൽപ്പുള്ള നടിയായിരുന്നു മീര ജാസ്മിൻ. അത്രയ്ക്കായിരുന്നു അവരുടെ താരവാല്യു. എന്നാൽ, പിന്നീട് വിവാഹത്തോടെ സിനിമാ രംഗം അവസാനിപ്പിച്ച ഇവർ ഇടക്കാലം കൊണ്ട് മടങ്ങി വരികയും ചെയ്തു. എന്നൽ, രണ്ടാം വരവും കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടിലല്ല.
എന്നാലിപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീരയുടേതായി തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. അതിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ. അതിനിടെ കഴിഞ്ഞ വർഷങ്ങളിൽ തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മീര.
മലയാളത്തിൽ ക്വീൻ എലിസബത്ത് എന്ന ചിത്രവും തമിഴിൽ മാധവനൊപ്പം ദി ടെസ്റ്റ് എന്ന ചിത്രവുമാണ് മീരയുടേതായി അണിയറയിൽ ഉള്ളത്. ഒരിടവേളയ്ക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ചേച്ചിയുടെ നിർബന്ധത്തിലാണ് ആ സിനിമ ചെയ്യാൻ താൻ തയ്യാറായതെന്ന് പറയുകയാണ് മീര. താൻ ഒരുപാട് മാറിയിട്ടുണ്ട്. ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോൾ താൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണെന്നും അഭിമുഖത്തിൽ നടി പറയുന്നുണ്ട്.
ജീവിതത്തിലും കരിയറിലുമെല്ലാം പലവിധ പ്രതിസന്ധികളിലൂടെ മീരയ്ക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം മീര ചങ്കുറ്റത്തോടെയാണ് നേരിട്ടത്. മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല, മനപ്പൂർവമായി ആരെയും വേദനിപ്പിച്ചിട്ടില്ല, നെഗറ്റീവ് ആളുകളെ ഇഷ്ടമല്ലെന്നുമാണ് ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മീര ഒരിക്കൽ പ്രതികരിച്ചത്. ഒരു ഷോപ്പിങിന് പോലും ഒറ്റയ്ക്ക് പോകാൻ പേടിച്ചിരുന്ന ഒരു സമയം തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതൊക്കെ മാറിയെന്നും തിരിച്ചുവരവിന്റെ തുടക്കത്തിൽ മീര പറയുകയുണ്ടായി.
അതേസമയം മീരയെ വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. തിരിച്ചുവരവിൽ മീര സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിച്ചിരുന്നു. മീര പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും വൈറലായി മാറാറുമുണ്ട്. ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകളിൽ ഏറെയും തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞുള്ള കമന്റുകളാണ്.