- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുന്ദരിയായ മകളെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു'; പെൺകുഞ്ഞിൻ്റെ അമ്മയായതായി 'സ്ട്രേഞ്ചർ തിങ്സ്' താരം മിലി ബോബി ബ്രൗൺ
ലൊസാഞ്ചലസ്: ഹോളിവുഡ് താരം മില്ലി ബോബി ബ്രൗണും ഭർത്താവ് ജേക്ക് ബോൺഗിയോവിയും പെൺകുഞ്ഞിനെ ദത്തെടുത്തു. നെറ്റ്ഫ്ലിക്സ് സീരീസായ 'സ്ട്രേഞ്ചർ തിങ്സി'ലെ 'ഇലവൻ' എന്ന കഥാപാത്രത്തിലൂടെ ലോകശ്രദ്ധ നേടിയ താരം ഈ സന്തോഷവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. 'ദത്തെടുക്കലിലൂടെ ഞങ്ങളുടെ സുന്ദരിയായ മകളെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സമാധാനത്തിലും സ്വകാര്യതയിലും ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്,' എന്നാണ് മില്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
1968-ൽ പുറത്തിറങ്ങിയ പ്രശസ്ത ബാൻഡ് ബീറ്റിൽസിൻ്റെ 'ഓബ്-ലാ-ഡി, ഓബ്-ലാ-ഡാ' എന്ന ഗാനത്തിലെ വരികളും താരം പോസ്റ്റിനൊപ്പം ചേർത്തിരുന്നു. 21-കാരിയായ മില്ലിയും 23-കാരനായ ജേക്കും 2024-ലാണ് വിവാഹിതരായത്. പ്രശസ്ത സംഗീതജ്ഞൻ ജോൺ ബോൺ ജോവിയുടെ മകനാണ് മോഡൽ കൂടിയായ ജേക്ക് ബോൺഗിയോവി.
അമ്മയാകാനുള്ള ആഗ്രഹം മില്ലി മുൻപ് പല അഭിമുഖങ്ങളിലും പ്രകടിപ്പിച്ചിരുന്നു. ഭർത്താവിനൊപ്പം ഒരു വലിയ കുടുംബം വേണമെന്നും ദത്തെടുക്കാനുള്ള സാധ്യതയെക്കുറിച്ചും അവർ സൂചിപ്പിച്ചിരുന്നു. 'അഭിനയരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും കുടുംബജീവിതത്തിന് ഞാൻ ഏറെ പ്രാധാന്യം നൽകുന്നു,' എന്ന് അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ മില്ലി വ്യക്തമാക്കിയിരുന്നു.