- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ സമയത്ത് അച്ഛനോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു; അതുകൊണ്ട് കുറച്ച് കാലം അകലം പാലിച്ചാണ് നടന്നത്; മനസ്സ് തുറന്ന് ടിവി താരം അൻഷിത
കൊച്ചി: മലയാളത്തിലെ ടിവി പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അൻഷിത അഞ്ജി. നിരവധി ടിവി ഷോയിലൂടെയും ഹിറ്റ് സീരിയലുകൾ ചെയ്ത താരത്തിനെ എല്ലാവർക്കും സുപരിചിതയാണ്. ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴകത്തും ഏറെ പരിചിതയാണ് അന്‍ഷിത.ഇപ്പോഴിതാ, ഒരു തമിഴ് യൂട്യൂബ് ചാനലിന് താരം നൽകിയിരിക്കുന്ന അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നുവെന്നും അതുകൊണ്ട് കുറച്ച് കാലം അകലം പാലിച്ചാണ് നടന്നതെന്നും താരം പറയുന്നു.
താരത്തിന്റെ വാക്കുകൾ...
അച്ഛനോട് ചെറുപ്പത്തിൽ തനിക്ക് ദേഷ്യമായിരുന്നു എന്നായിരുന്നു അൻഷിത പറഞ്ഞത്. എന്റെ അച്ഛൻ നല്ല വ്യക്തിയാണ്. അമ്മയും അച്ഛനും ഒത്ത് പോകാൻ പറ്റാത്തതിനാൽ പിരിഞ്ഞെന്നേയുള്ളൂ. അച്ഛനെ അമ്മയും ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല.
ഞാനാണ് അച്ഛനിൽ നിന്നും കുറച്ച് കാലം അകലം പാലിച്ചത്. കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു. എനിക്ക് അച്ഛനും അമ്മയും ഒരുമിച്ച് വേണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴും എല്ലാവരെയും ഒരുമിച്ച് വേണം. നിനക്കും അച്ഛനുമിടയിൽ പ്രശ്നങ്ങളില്ല, ഞങ്ങൾക്കിടയിലാണ് പ്രശ്നം, അതുകൊണ്ട് നീ അച്ഛനോട് സംസാരിക്കണം എന്ന് അമ്മയാണ് എന്നോട് പറഞ്ഞത്, അൻഷിത പറഞ്ഞു.
'ദെെവം എനിക്ക് കഷ്ടപ്പാടുകൾ തരും. എന്നാൽ ജീവിത കാലം മുഴുവൻ കഷ്ടപ്പെടെന്ന് പറഞ്ഞ് ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. തെറ്റിലേക്ക് പോയാലും എന്നെ അതിൽ നിന്നും പുറത്ത് കൊണ്ട് വരും. അതിന് പ്രധാന കാരണം അമ്മയുടെ പ്രാർത്ഥനയാണ്. വലിയ ദെെവ വിശ്വാസിയാണ് അമ്മ', അൻഷിത പറയുന്നു.