- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്: അവയവദാനത്തെ കുറിച്ച് മോഹൻലാൽ
കൊച്ചി: ബിഗ് ബോസ് വേദിയിൽ അവയവദാനത്തെക്കുറിച്ച് സംസാരിച്ച് മോഹൻലാൽ. താൻ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹൻലാൽ ബിഗ് ബോസ് വേദിയിൽ അറിയിച്ചു.
'ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഒരു അവാർഡ് ഉണ്ട്. ഏറ്റവും കൂടുതൽ കണ്ണുകൾ ഞാൻ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലർക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മൾ മരിച്ചുകഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളിൽ ഇത് മറ്റൊരാൾക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവൻ രക്ഷിക്കാം. നമ്മൾ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേർക്ക് കാണാം', മത്സരാർത്ഥികൾ ചെയ്ത സ്‌കിറ്റിനെ അഭിനന്ദിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
അതേസമയം, നിരവധി ആളുകളാണ് താരത്തിന്റെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് പങ്കുവെക്കേണ്ട വാക്കുകൾ എന്നും, പുതു തലമുറയെ അവയവദാനത്തെ കുറിച്ച് ഓർമിപ്പിക്കുന്നതിന് ലാലേട്ടന് നന്ദിയെന്നും പലരും ഈ വാക്കുകൾക്ക് മറുപടിയായി സമൂഹ മാധ്യമങ്ങളിൽ പറയുന്നു.