ഷാറൂഖ് ഖാൻ ചിത്രം ജാവനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ്‌നിശയിലായിരുന്നു മോഹൻലാലിന്റെ പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയിൽ അവതരിപ്പിച്ചു. മോഹൻലാലിന്റെ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിലവിൽ സിനിമ തിരക്കിലാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, തരുൺ മൂർത്തിയുടെ എൽ 360 എന്നീ ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ സംവിധാനം ചെയ്ത ബറോസും റിലീസിന് ഒരുങ്ങുന്നുണ്ട്. മലൈക്കോട്ടൈ വാലിബാൻ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.

തമിഴ് സംവിധായകൻ അറ്റ്‌ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായിരുന്നു ജവാൻ.നയൻതാരയായിരുന്നു നായിക. പാൻ ഇന്ത്യൻ റിലീസായിട്ടായിരുന്നു ചിത്രമെത്തിയത്.

തമിഴിൽ പോയവർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് നെൽസൺ സംവിധാനം ചെയ്ത ജയിലർ. രജനിക്കൊപ്പം മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.