- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിലറിൽ മോഹൻലാൽ ഉള്ളത് പത്ത് മിനിറ്റ് നീളുന്ന കാമിയോ റോളിൽ; തിയറ്റർ പൂരപ്പറമ്പാക്കി മാസ്സ് എൻട്രി; രജനീകാന്തിനൊപ്പം ട്രെൻഡിങ്ങായി മോഹൻലാൽ
ചെന്നൈ: മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെങ്കിലും ആ ഒത്തുചേരലിനായി ഏറെ പ്രതീക്ഷയോടെയാണ് ജയിലറിനു വേണ്ടി ആരാധകർ കാത്തിരുന്നത്. ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറമാണ് ചിത്രം എന്നാണ് തിയറ്ററിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. ജയിലറിനും രജനീകാന്തിനുമൊപ്പം മോഹൻലാലും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്.
10 മിനിറ്റോളം നേരമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യമുള്ളത്. എന്നാൽ മിനിറ്റുകൾകൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകൾ. അത്രയ്ക്ക് ഗംഭീര എൻട്രിയാണ് ലാലിന്റേത് എന്നാണ് പ്രതിക്കരൾ. ആ വരവും കൂടെ അനിരുദ്ധിന്റെ പൊടിപറക്കുന്ന ബിജി...ചുമ്മാ തീ....അമ്മാതിരി സ്‌ക്രീൻ പ്രസൻസ്.- എന്നാണ് ആരാധകർ കുറിക്കുന്നത്.
നമ്മുടെ ഏട്ടൻ എങ്ങനെ വേണം അത് പോലെ ഇങ്ങോട്ട് തന്നിട്ട് ഉണ്ട്.. എന്റെ മോനെ ക്ലൈമാക്‌സ് . കഴിഞ്ഞ ഒരു മൂന്ന് ലാലേട്ടൻ പടം കണ്ടിട്ട് കിട്ടാത്ത സന്തോഷമാണ് ആ പത്ത് മിനുട്ട് തന്നേ.- ആരാധകർ കുറിച്ചു. മോഹൻലാലിനെ കൃത്യമായി ഉപയോഗിക്കാൻ സംവിധായകൻ നെൽസണിനായി എന്നാണ് പറയുന്നത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെവച്ച് മറ്റൊരു ചിത്രം ചെയ്യാമെന്നും അവർ കുറിക്കുന്നു.