- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവിശ്വസനീയമായ അംഗീകാരത്തിന് നന്ദി, അഭിമാനം സന്തോഷം..'; തുടരും ഐഎഫ്എഫ്ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തതിൽ പ്രതികരിച്ച് മോഹൻലാൽ
ഗോവ: മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'തുടരും' എന്ന മലയാള ചിത്രം 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് (IFFI) തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവയിൽ നവംബർ 20 മുതൽ 28 വരെയാണ് മേള നടക്കുന്നത്. ഇന്ത്യൻ പനോരമയിൽ 'തുടരും' തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നടൻ മോഹൻലാൽ പ്രതികരിച്ചു.
ഈ അവിശ്വസനീയമായ അംഗീകാരത്തിന് എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം തോമസ് മാത്യു, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ 'തുടരും' ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.
കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 28 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ നിന്ന് ഏകദേശം 235 കോടി രൂപ کلക്ഷൻ നേടിയതായും റിപ്പോർട്ടുകളുണ്ട്.




