- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീനിവാസന്റെ കൈപിടിച്ച് മോഹന്‍ലാല്‍'; മില്യണ്‍ ഡോളര്‍ ചിത്രവുമായി സംഗീത് പ്രതാപ്; സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
'ശ്രീനിവാസന്റെ കൈപിടിച്ച് മോഹന്‍ലാല്‍
കൊച്ചി: ശ്രീനിവാസന്റെ കൈചേര്‍ത്തു പിടിച്ച മോഹന്‍ലാല്‍, ഒപ്പം സത്യന്‍ അന്തിക്കാടും 'മില്യണ്‍ ഡോളര്‍ ചിത്രം' പങ്കുവെച്ച് നടന്‍ സംഗീത് പ്രതാപ്. മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനുമൊപ്പം നില്‍ക്കുന്ന ഹൃദയപൂര്‍വം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് സംഗീത് പങ്കുവെച്ചത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം .
'മില്യണ്‍ ഡോളര്‍ പിക്, ചില്ലിട്ടു വക്കേണ്ടത്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ചിത്രത്തില്‍ സംഗീതും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ടി.പി സോനുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളവികാ മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ലാലു അലക്‌സും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.