- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗഫൂർ കാ ദോസ്തിന്റെ വീട്ടിലെത്തി ദാസൻ! മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
കോഴിക്കോട്: മലയാള സിനിമയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു നടൻ മാമുക്കോയയുടെ വിയോഗം. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ വർഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രിൽ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
മലയാള സിനിമ, ടെലിവിഷൻ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എല്ലാം അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു. എന്നാൽ, അന്ന് മോഹൻലാലിന് എത്താൻ സാധിച്ചിരുന്നില്ല. മോഹൻലാൽ ആ സമയത്ത് ജപ്പാനിൽ ആയിരുന്നു. മമ്മൂട്ടിയുടെ ഉമ്മ മരിച്ച ശേഷം ഉംറക്ക് പോയതായിരുന്ന മമ്മൂട്ടിയും എത്തിയില്ല. ഇത് ചർച്ചയയായതോടെ ഇരുവരും വിളിച്ചിരുന്നുവെന്നും അന്ന് മാമുക്കോയയുടെ മകൻ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാടിന് ഒപ്പം മോഹൻലാൽ മാമുക്കോയയുടെ വീട്ടിൽ എത്തി കുടുംബത്തെ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മാമുക്കോയയുടെ മകൻ നിസാറാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കുടുംബത്തിലെ യുവതലമുറയ്ക്ക് ഒപ്പം നിന്ന് മോഹൻലാൽ സെൽഫി എടുക്കുകയും ചെയ്തു.
മോഹൻലാൽ, സത്യൻ അന്തിക്കാട്, മാമുക്കോയ എന്നിവർ ഒരുമിച്ച് നിരവധി സിനിമകളാണ് ചെയ്തിട്ടുള്ളത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ സിനിമകളിലെ ഗഫൂർക്കാ എന്ന കഥാപാത്രം മാത്രം മതി മാമുക്കോയയെ എന്നും മലയാളികൾക്ക് ഓർക്കാൻ. അതെ ഗഫൂറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാംദാസ് വീട്ടിൽ എത്തിയെന്നാണ് ചിത്രങ്ങൾക്ക് താഴെ മലയാളികൾ കമന്റുകൾ ഇട്ടത്.
മറുനാടന് ഡെസ്ക്