- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു അമ്മാവൻ ഓടിവന്ന് എന്റെ അരക്കെട്ടിൽ കൈവച്ചു; ഞാൻ പെട്ടെന്ന് ഷോക്കായി പോയി; എന്ത് ചെയ്യണമെന്നറിയാതെ ആലോചനയിൽ മുഴുകി; മോശം അനുഭവം തുറന്നുപറഞ്ഞ് നടി

ഹരിയാനയിലെ ഒരു വിവാഹച്ചടങ്ങിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി നടി മൗനി റോയ്. തന്റെ മുത്തച്ഛന്മാരുടെ പ്രായമുള്ളവരിൽ നിന്നാണ് ലൈംഗികാതിക്രമ സ്വഭാവത്തിലുള്ള പെരുമാറ്റമുണ്ടായതെന്നും, അരക്കെട്ടിൽ അനുവാദമില്ലാതെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായും താരം സാമൂഹികമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.
കർണാലിലെ പരിപാടിക്കിടെ, താൻ വേദിയിലേക്ക് നടക്കവെ അമ്മാവന്മാരും മറ്റ് പുരുഷന്മാരും തന്റെ അരക്കെട്ടിൽ കൈവെച്ച് ചിത്രങ്ങളെടുത്തുവെന്ന് മൗനി റോയ് പറയുന്നു. കൈയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ നീരസം പ്രകടിപ്പിച്ചു. ഇതിനുപുറമെ, അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയതായും നടി ആരോപിച്ചു.
വേദിയിലെ പ്രകടനത്തിനിടെ, രണ്ടുപേർ അസഭ്യം പറയുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും മൗനി റോയ് വെളിപ്പെടുത്തി. ഈ സംഭവങ്ങൾ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
"എന്നെപ്പോലെ ഒരാൾക്ക് ഇതാണ് അനുഭവമെങ്കിൽ, പുതുതായി വരുന്ന പെൺകുട്ടികൾക്ക് എന്തൊക്കെ നേരിടേണ്ടിവരുന്നുവെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല," നടി തന്റെ സാമൂഹികമാധ്യമ പോസ്റ്റിൽ കുറിച്ചു.
പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന മോശം പെരുമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് മൗനി റോയിയുടെ ഈ വെളിപ്പെടുത്തൽ വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.


