കൊച്ചി: നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ആദ്യമായി നായകനാവുന്ന 'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ' എന്ന ചിത്രത്തിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ഒരു ബംഗാളിയുടെ വേഷമാണ് അരിസ്റ്റോ അവതരിപ്പിക്കുന്നത്. ജനുവരി 03നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

വയലുങ്കല്‍ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കലാണ് ചിത്രത്തിൻറെ നിർമ്മാണം. ജോബി വയലുങ്കൽ തന്നെ സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേര്‍ന്നാണ്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. എ കെ ശ്രീകുമാര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിനോയ് ടി വര്‍ഗീസ് ആണ്.

കലാസംവിധാനം ഗാഗുല്‍ ഗോപാല്‍, മ്യൂസിക് ജസീര്‍, അസി സലിം, വി.ബി രാജേഷ്, ഗാന രചന ജോബി വയലുങ്കല്‍, സ്മിത സ്റ്റാന്‍ലി, സ്റ്റണ്ട് ജാക്കി ജോണ്‍സണ്‍, മേക്കപ്പ് അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം വി ജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍ മധു പി നായര്‍, ജോഷി ജോണ്‍സണ്‍, കോസ്റ്റ്യൂം ബിന്ദു അഭിലാഷ്, സ്റ്റില്‍സ് റോഷന്‍ സര്‍ഗ്ഗം, പി.ആര്‍.ഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.