- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ പേടിയാണെന്ന് മൃണാൾ ഠാക്കൂർ
ഹൈദരാബാദ്: ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ലെന്ന് നടി മൃണാൽ താക്കൂർ. ഇതുകാരണം കുറെ സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും തുടക്കകാലത്ത് റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ പേടിയായിരുന്നെന്നും മൃണാൽ പറഞ്ഞു. പിന്നീട് മാതാപിതാക്കളെ കാര്യം പറഞ്ഞു മനസിലാക്കിയെന്നും നടി കൂട്ടിച്ചേത്തു.
'ആദ്യം റൊമാന്റിക് രംഗങ്ങളും ഇന്റിമേറ്റ് സീനുകളുകളും ചെയ്യാൻ അത്ര കംഫർട്ടബിൾ ആയിരുന്നില്ല. എനിക്ക് പേടിയായിരുന്നു. അങ്ങനെ കുറെ സിനിമകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എത്രനാൾ സിനിമകൾ ഒഴിവാക്കും എന്ന ചിന്തയിൽ ഇക്കാര്യം മാതാപിതാക്കളെ പറഞ്ഞു മനസിലാക്കി.
എനിക്ക് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ രു ചുംബന രംഗം ഉൾപ്പെട്ടതുകൊണ്ട് ആ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ, നിങ്ങൾ തയ്യാറാകേണ്ടതുണ്ട്, കാരണം ചിലപ്പോൾ അത് (രംഗത്തിന്റെ) ആവശ്യമായിരിക്കും. നിങ്ങൾക്ക് കംഫർട്ട് അല്ലെങ്കിൽ അത് പറയാം, അതിനെക്കുറിച്ച് സംസാരിക്കാം. അങ്ങനെ ആദ്യകാലത്ത് എനിക്ക് കുറെ സിനിമകൾ നഷ്ടമായി .
ഞാൻ സിനിമ ചെയ്യുന്നതിനോടും കോളജ് പഠനം അവസാനിപ്പിക്കുന്നതിനോടും രക്ഷിതാക്കൾക്ക് ആദ്യം സമ്മതമല്ലായിരുന്നു. ആദ്യം ഷോയിൽ അവസരം ലഭിച്ചപ്പോൾ അച്ഛൻ സമ്മതിച്ചില്ല. പിന്നീട് ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോയി. പിന്നീടാണ് അച്ഛൻ പൂർണ്ണ സമ്മതം നൽകിയത്'- മൃണാൽ കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയുടെ 'ദ ഫാമിലി സ്റ്റാർ' ആണ് മൃണാളിന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.