- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്;
കൊച്ചി: തിരഞ്ഞെടുപ്പു തിരക്കിനിടെയിൽ മുകേഷിന്റെ ഒരു ചിത്രം കൂടി റിലീസ് ചെയ്തിരുന്നു. അയ്യർ ഇൻ അറേബ്യ എന്ന സിനിമ സമ്മിശ്ര പ്രതികരണത്തോടെയാണ് തിയേറ്ററുകളിൽ നിറഞ്ഞത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളിൽ മുകേഷും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അതിനിടയിൽ ശ്രീനിവാസന്റെ മകനെക്കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പറയുന്നത് ആരെക്കുറിച്ചാണെന്നത് വ്യക്തമല്ലെങ്കിലും ധ്യാൻ ശ്രീനിവാസൻ തന്നെയായിരിക്കുമത് എന്നാണ് മുകേഷിന്റെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നത്.
"ശ്രീനിയുടെ മകനാണ്, പുതിയ തലമുറയാണ്. പയ്യനാണ്. കുഞ്ഞുനാൾ മുതലേ കാണുന്നതാണ്. ആ ഒരു ചിന്ത ഉണ്ടായിരുന്നു മനസ്സിൽ. പക്ഷേ ഫസ്റ്റ് ഡേ തന്നെ ഒരിക്കലും ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കാര്യങ്ങളും കഥകളും ഇവൻ എന്നോട് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഞാൻ തന്നെ ചിന്തിക്കും, ഇവനിത് എന്നോട് പറയാൻ പാടുണ്ടോ ഇവന് എന്നോട് ഇത് ചോദിക്കാവോടെയ് ' എന്ന്. അവൻ പക്ഷേ അതൊന്നും ഒരു പ്രശ്‌നമേയല്ല. 'ഞാനവിടെ ചെന്നപ്പോഴാണ് കോമഡി' എന്നൊക്കെ പറഞ്ഞു തുടങ്ങി. സത്യം പറഞ്ഞാൽ ഞാൻ ശ്രീനിയുടെ അടുത്ത് ഞാനിത്രയും ഓപ്പണായി പറഞ്ഞിട്ടില്ല..." പൊട്ടിച്ചിരിയോടെ മുകേഷ് പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെ ' ധ്യാൻ ആയിരിക്കും, ഉറപ്പാ....രണ്ടിൽ ഒരുത്തനേ പറയൂ ധ്യാൻ..' എന്നതടക്കമാണ് കമന്റുകൾ.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത ചിത്രമായ അയ്യർ ഇൻ അറേബ്യയിൽ ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ചിത്രം വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള ഒരു വിഷയമാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുത്വവാദിയായ ശ്രീനിവാസ അയ്യർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മുകേഷ് എത്തിയിരിക്കുന്നത്. ഭാര്യ പ്രൊഫസർ ഝാൻസി റാണി, ഒരേ ഒരു മകൻ രാഹുൽ എന്നിവരടങ്ങുന്നതാണ് അയാളുടെ കുടുംബം.