- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ 'നാദാനിയാന്‍' രണ്ടുതവണ കാണിക്കണം; അത് വധശിക്ഷക്കും മുകളില്‍'; ഇബ്രാഹിമിന്റെ അഭിനയത്തിന് രൂക്ഷ വിമര്‍ശനം
സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ 'നാദാനിയാന്‍' രണ്ടുതവണ കാണിക്കണം
മുംബൈ: ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും അഭിനയിച്ച പുതിയ ചിത്രമായ നാാദാനിയാനെ വിമര്‍ശിച്ച് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പ്രണിത് മോറെ. ഇബ്രാഹിമിന്റെ അഭിനയം വളരെ മോശമാണെന്ന് പറഞ്ഞാണ് വിമര്‍ശനം ഉയരുന്നത്. സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്കുള്ള തികഞ്ഞ ശിക്ഷയായി നാദാനിയന്‍ രണ്ടുതവണ കാണാന്‍ പ്രേരിപ്പിക്കണമെന്നും അത് വധശിക്ഷക്ക് പകരമാകുമെന്നും പ്രണിത് പറഞ്ഞു.
സെയ്ഫിന്റെ മകന്‍ ഇബ്രാഹിമിന്റെ നാദനിയാനിലെ അഭിനയത്തെ പരാമര്‍ശിച്ചാണ് നടന്റെ വിമര്‍ശനം. സെയ്ഫിനെ ആക്രമിച്ചയാളോട് 'ഞങ്ങള്‍ നിനക്ക് വധശിക്ഷ നല്‍കില്ല; നാദാനിയാന്‍ രണ്ടുതവണ കാണേണ്ടിവരും' എന്ന് ജഡ്ജി പറഞ്ഞു, അപ്പോള്‍ തനിക്ക് വധശിക്ഷമതിയെന്ന് ആക്രമി ആവശ്യപ്പെട്ടതായുമാണ് പ്രണിത് ഒരു വിഡിയോയില്‍ പറഞ്ഞത്.
തന്റെ കോമഡി വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍, ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകള്‍ ഖുഷി കപൂറിന്റെ അഭിനയത്തെയും വിമര്‍ശിച്ചു. 'ഖുഷി കപൂറിന്റെ അവസാന ചിത്രം ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനൊപ്പമായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ഇമേജ് നശിപ്പിച്ചു. ഇപ്പോള്‍, ഇത് സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനൊപ്പമാണ്, അവര്‍ അദ്ദേഹത്തിന്റെ ഇമേജും നശിപ്പിച്ചു' എന്നാണ് പ്രണിത് മോറെ പറഞ്ഞത്.