കൊച്ചി: നടൻ ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം നടികറിന്റെ ടീസർ എത്തി. വിവിധ വേഷപ്പകർച്ചയിൽ സ്‌ക്രീനിൽ വന്നുപോകുന്ന ടൊവിനോയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നടൻ മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ടൊവിനോയ്‌ക്കൊപ്പം സൗബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഡ്രൈവിങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നടികർ നിർമ്മിക്കുന്നത്. സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. ആൽബിയാണ് ഛായ?ഗ്രഹണം. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. പുഷ്പ - ദ റൈസ് പാർട്ട് 1 ഉൾപ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മെയ് മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.