- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാഗ ചൈതന്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; വധു ബിസിനസ് കുടുംബത്തിൽ നിന്നെന്ന് സൂചന
ഹൈദരാബാദ്: തെന്നിന്ത്യയിലെ അറിയപ്പെടുന്ന സിനിമാ താരങ്ങളിലൊരാളായ നാഗചൈതന്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നയാ റിപ്പോർട്ടുകൾ. സാമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിംഗിളായി തുടരുകയായിരുന്നു നാഗചൈതന്യ. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ഇരുവരുടെയും ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും 2021 ൽ രണ്ട് പേരും വിവാഹം ബന്ധം വേർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു.
ഇതിനിടയിൽ നടി ശോഭിത ധുലീപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന് പ്രചാരണം സിനിമ മേഖലയിൽ പരന്നു. നാഗചൈതന്യയും ശോഭിതയും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും മറ്റും പുറത്തുവന്നതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന് വാർത്തകൾ പുറത്തുവന്നു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും മറ്റുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി ശോഭിതയും നാഗചൈതന്യയും വ്യക്തമാക്കി.
ഇപ്പോഴിതാ നാഗാർജുന മകന് രണ്ടാം വിവാഹം നടത്താൻ ആലോചിക്കുന്നുവെന്ന അഭ്യൂഹം ടോളിവുഡിൽ പരക്കുന്നുണ്ട്. ഒരു വമ്പൻ ബിസിനസ് കുടുംബത്തിൽ നിന്നാണ് വധുവിനെ കണ്ടെത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ നാഗാർജുനയുടെ കുടുംബം ഇത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.
വിവാഹമോചനം നേടിയ ശേഷം സിനിമയിൽ സജീവമായ സമാന്ത യോശോദ, ശാകുന്തളം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടുല വിജയ് ദേവരക്കൊണ്ടക്കൊപ്പമുള്ള ഖുശി എന്ന സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങളിലടക്കം സമാന്ത അഭിനയിച്ചത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.