- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസ്ലൻ കമന്റ് ചെയ്താൽ പഠിക്കാമെന്ന് പെൺകുട്ടികളുടെ വീഡിയോ
കൊച്ചി: പുതിയ സോഷ്യൽ മീഡിയ ട്രെന്റിനൊപ്പം ചേർന്ന് നടൻ നസ്ലനും. സിനിമാതാരങ്ങളുടെ കമന്റ് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെൻഡ്.ടൊവിനോ തോമസ്, വിജയ് ദേവരകൊണ്ട എന്നിങ്ങനെ നിരവധി താരങ്ങൾ റീൽ ട്രെൻഡിന് മറുപടിയുമായി എത്തിയിരുന്നു. നസ്ലിനെ ടാഗ് ചെയ്തു കൊണ്ടുള്ള റീൽ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ട്രെൻഡിന് ഏവരെയും അമ്പരിപ്പിച്ച് മറ്റൊരാളുടെ കമന്റ് എത്തി. അൽഫോൻസ് പുത്രൻ ആണ് കമന്റ് ചെയ്തിരിക്കുന്നത്.
'ഈ വീഡിയോയ്ക്ക് നസ്ലിൻ കമന്റ് ചെയ്താൽ ഞങ്ങൾ പരീക്ഷയ്ക്കു പഠിച്ചു തുടങ്ങാം" എന്നായിരുന്നു പെൺകുട്ടികൾ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. "ഇനിയിപ്പോൾ ഞങ്ങൾക്ക് മാർക്ക് കിട്ടിയില്ലെങ്കിൽ കുറ്റപ്പെടുത്താൻ ഒരാളായല്ലോ" എന്ന തലക്കെട്ടോടെ, പരീക്ഷാക്കാലത്തെ സ്‌ട്രെസ് അകറ്റാൻ എന്ന ഹാഷ്ടാഗിനൊപ്പമാണ് പെൺകുട്ടികൾ റീൽ പങ്കുവച്ചത്.
'ഇനി എല്ലാവരും പോയിരുന്നു പഠിക്കാൻ നോക്ക്" എന്നാണ് ഒരു പുഞ്ചിരിക്കുന്ന ഇമോജിയോടൊപ്പം നസ്ലിൻ കമന്റ് ചെയ്തത്. എന്നാൽ നസ്ലിനെപ്പോലും ഞെട്ടിച്ച കമന്റുമായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ എത്തിയത്. "എടാ ഒരു ഹായ് പറയോ?" എന്നാണ് നസ്ലിനെ ടാഗ് ചെയ്തുകൊണ്ട് അൽഫോൻസ് പുത്രൻ ചോദിച്ചത്.
അൽഫോൻസ് പുത്രന് മറുപടിയായി നസ്ലിൻ ഒരു ഹാർട്ട് ഇമോജിയാണ് പങ്കുവച്ചത്. ഈ കമന്റിന് മറുപടിയായി രസകരമായ പല മറുപടികളും എത്തുന്നുണ്ട്. അൽഫോൻസ് പുത്രന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്.