- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐ ആയിരിക്കണേ..; സഹോദരനെന്ന നിലയിൽ പറയുകയാണ് ഈ സ്റ്റൈൽ ചേരുന്നില്ല; പഴയ ലുക്ക് ആണ് ഭംഗി; മോളെ എന്ത് ഡ്രസ്സായിത്; ഗ്ലാമറസ് ലുക്കിൽ ക്യൂട്ടായി തിളങ്ങി നസ്രിയ; ചിത്രങ്ങൾ വൈറൽ; ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി ആരാധകർ!
കൊച്ചി: മലയാളി പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയ താരമാണ് നസ്രിയ നസീം. നിരവധി സിനിമകളിൽ തിളങ്ങിയ താരം നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയും കൂടിയാണ്. ഒട്ടനവധി മറക്കാൻ പറ്റാത്ത കഥാപാത്രങ്ങളാണ് നസ്രിയ മലയാളത്തിൽ ചെയ്തത്.
ഓംശാന്തി ഓശാനയിലെ പൂജ, ബംഗ്ലൂർ ഡേയ്സിലെ ദിവ്യ, കൂടെയിലെ ജെന്നി തുടങ്ങി വേഷങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ മായാതെ കിടക്കുന്നുണ്ട്. ഇപ്പോൾ ‘സൂക്ഷ്മദർശിനി’യിലൂടെ നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരു വേറിട്ട കഥാപാത്രവുമായി നസ്രിയ വീണ്ടും സ്‌ക്രീനുകളിൽ തിളങ്ങിയിരിക്കുകയാണ്.
ഇതോടെ നസ്രിയ ഇൻസ്റ്റാഗ്രാമിൽ വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിൽ ക്യൂട്ടായി തിളങ്ങിയിരിക്കുകയാണ് താരം. അതീവ സുന്ദരിയായി ബോൾഡ് ലുക്കിൽ ഇരിക്കുന്ന നസ്രിയയേക്കാൾ പോസ്റ്റിൽ ശ്രദ്ധേയമായത് കമന്റുകളായിരുന്നു. ചില പ്രത്യേക കമന്റുകൾ ഇങ്ങനെ..
ഈ മാറ്റം ഇഷ്ടപ്പെട്ടില്ല, എന്നാലും പഴയ നസ്രിയയെ ഇഷ്ടപ്പെടുന്നു. എന്റെ നസ്രിയ ഇങ്ങനെയല്ല,ഫോട്ടോഷോപ്പാണെന്ന് കരുതി, അല്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായി നിങ്ങളുടെ ഒരു ഫാൻ എന്ന നിലയിലും സഹോദരനെന്ന നിലയിലും പറയുകയാണ്, ഈ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല, പഴയതാണ് നല്ലത് ഞാൻ കരുതി പേജ് മാറി പോയെന്ന്, അല്ല ഇത് നസ്രിയ തന്നെ.!!! ഛീ.. എന്ത് ഡ്രസ്സായിത്.. നസ്രിയയിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല പഴയ ലുക്ക് ആണ് ഭംഗി, എക്സ്പോസിംഗ് ലുക്ക് പോര!
ഇങ്ങനെയൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. എന്തായാലും നസ്രിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.