- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മ സത്യം, ആ വൃത്തികേട് ഞാൻ ചെയ്തിട്ടില്ല'; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനാണെന്ന് തെളിഞ്ഞാൽ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കാമെന്ന് ജയൻ ചേർത്തല
കൊച്ചി: താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടത് വിശ്വാസ വഞ്ചന ആയിപ്പോയെന്ന് നടൻ നാസർ ലത്തീഫിന്റെ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജയൻ ചേർത്തല. നാസർ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനല്ലെന്നാണ് ജയൻ ചേർത്തല പറയുന്നത്. ഇതു താനാണ് പുറത്തുവിട്ടതെന്ന് തെളിഞ്ഞാൽ ആ നിമിഷം തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കാമെന്നും നടൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
'നമസ്കാരം, ഇന്ന് അമ്മ തിരഞ്ഞെടുപ്പായിട്ട് ബന്ധപ്പെട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നുവെന്ന് എല്ലാവർക്കും അറിയാം. ഇന്ന് വൈകിട്ട് അത് കഴിഞ്ഞ ഉടനെ തന്നെ നമ്മുടെ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന നാസർ ലത്തീഫിക്കയുടെ ശബ്ദത്തിൽ ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറങ്ങുകയുണ്ടായി. അതിൽ ജയാ എന്ന് വിളിച്ചിട്ടാണ് പുള്ളി സംസാരിച്ചിരിക്കുന്നത്. അതിനകത്തെ വിഷയം ഒന്നും ഞാൻ പറയുന്നില്ല. ഇത് ഒരു വർഷം മുമ്പ് പുള്ളി പറഞ്ഞതാണെന്ന് പുള്ളി തന്നെ വേറൊരു വിഡിയോയിൽ പറഞ്ഞതായി ഞാൻ കണ്ടു. സത്യം പറയുകയാണ് ഞാൻ ഇതിനെക്കുറിച്ച് നിരപരാധിയാണ്. ഞാൻ അത് ആർക്കും ഇട്ടുകൊടുത്തിട്ടില്ല. ഇത് വൈറൽ ആക്കാൻ വേണ്ടിയിട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാനോ എന്റെ മൊബൈലിൽ ആ ക്ലിപ്പ് പോലും ഇല്ല.
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മയാണ്. ഞാൻ അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ് ഞാൻ ആ വൃത്തികേട് ചെയ്തിട്ടില്ല. നിങ്ങൾക്ക് അത് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് അയച്ചു തന്ന നമ്പർ ഏതാണെന്ന് നോക്കിയിട്ട് നിങ്ങൾക്ക് കൃത്യമായിട്ട് സ്പോട്ട് ചെയ്യാൻ പറ്റും അത് ആരാണ് അപ്‌ലോഡ് ചെയ്തത് എന്നുള്ളത്. ഞാനാണ് ഇത് വൈറൽ ആക്കിയത് എന്നു പറഞ്ഞ് എന്റെ പേരിൽ ആരോപണം വരുന്നുണ്ട്. പലരും എന്നോട് സംശയത്തിന്റെ പേരിലും ചോദിച്ചു, അത് വളരെ ദുഃഖകരമാണ്. ഞാൻ ഒന്ന് നിങ്ങളെ സാക്ഷി നിർത്തി സത്യം പറയുകയാണ്. ഇത് ഞാനാണ് ഇട്ടത്, ഞാനാണ് വൈറൽ ആക്കിയത് എന്ന് എവിടെയെങ്കിലും ഒരു രേഖ ആരെങ്കിലും ഹാജരാക്കാന്നുണ്ടെങ്കിൽ ഞാൻ അന്ന് ഈ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയാറാണ്.
എനിക്ക് ഇപ്പോൾ സ്ഥാനമില്ലല്ലോ, ഞാൻ ഇലക്ഷനിൽ നിന്ന് മാറി നിൽക്കാൻ തയാറാണ്. എല്ലാത്തിൽ നിന്നും ഞാൻ മാറി നിൽക്കാം. ഞാൻ ഒരു അധികാരസ്ഥാനത്തോട്ടും വരില്ല. ഞാൻ സത്യം ചെയ്യുകയാണ് നിങ്ങളെ സാക്ഷി നിർത്തി ഓരോരുത്തരെയും സാക്ഷി നിർത്തി ഞാൻ സത്യം ചെയ്യുകയാണ് ഇത് ഞാനാണ് പോസ്റ്റ് ചെയ്തത്, ഞാനാണ് വൈറലാക്കിയത് എന്ന് തെളിയിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് കണ്ടുപിടിക്കാം, അതിനുള്ള വഴി ഉണ്ടല്ലോ. ഞാൻ അന്ന് ‘അമ്മ’യുടെ എല്ലാ സ്ഥാനത്തുനിന്നും ഞാൻ മാറി നിൽക്കാൻ തയാറാണ്. അത് തെളിയിച്ചാൽ പിന്നെ ഇലക്‌ഷൻ എന്നല്ല ‘അമ്മ’യുടെ ഒരു കാര്യത്തിനും ഞാൻ മുന്നോട്ട് വരില്ല. ഞാൻ എന്റെ അമ്മയെ സാക്ഷി നിർത്തി പറയുകയാണ് ഞാൻ ഈ വൃത്തികേട് കാണിച്ചിട്ടില്ല.
നാസർ ഇക്കയെ വളരെ സ്നേഹത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഇലക്‌ഷനിൽ ഞാൻ നിന്ന് ജയിച്ചതാണ്. ഒരു വൃത്തികേടും കാണിക്കാതെ ജയിച്ചു വന്ന ആളാണ്. അത് പ്രബലർക്കെതിരെ നിന്നാണ് ജയിച്ചത്. നാസർ ലത്തീഫ് ഇക്കയുമായി അടുത്ത ഇടെ ഒരു സിനിമയിൽ അഭിനയിച്ചിട്ട് വന്ന ആളാണ്. എനിക്ക് അദ്ദേഹത്തോട് ഒരു വിരോധവുമില്ല. ഞാൻ സത്യം ചെയ്യുകയാണ് ഞാൻ നിരപരാധിയാണ്. ഞാൻ അറിഞ്ഞിട്ടില്ല. ആ ഓഡിയോ ക്ലിപ്പ് എന്നിൽ നിന്ന് പോയതല്ല. ഇക്ക ഒന്ന് ഓർത്താൽ കൊള്ളാം. ആ ഓഡിയോ ക്ലിപ്പ് എനിക്ക് മാത്രമേ അയച്ചൊള്ളോ എന്ന് ഇക്ക ഒന്ന് ചിന്തിച്ചു നോക്കിക്കോളൂ.
അത് വേറെ ഒന്ന് രണ്ടു പേർക്ക് കൂടെ അയച്ചു എന്നാണ് എനിക്ക് അറിയാൻ സാധിച്ചിട്ടുള്ളത്. അത് അവരുമായി ആലോചിച്ചിട്ട് ഇക്ക കണ്ടുപിടിക്കട്ടെ. പക്ഷേ എന്നെ ദയവചെയ്ത് ഇതിൽ പ്രതിയാക്കാൻ ശ്രമിക്കരുത്, ഞാൻ നിരപരാധിയാണ് ഞാൻ അറിഞ്ഞിട്ടില്ല. അങ്ങനത്തെ വൃത്തികേട് ഞാൻ ചെയ്യില്ല. ഞാൻ നിങ്ങളെ സാക്ഷി നിർത്തിപറയുയാണ് ഞാൻ ചെയ്തിട്ടില്ല. ദയവുചെയ്ത് നിങ്ങൾ എന്നെ വിശ്വസിക്കണം. ഞാൻ ആ ചതി ഒരിക്കലും ചെയ്യില്ല. എല്ലാവർക്കും നന്ദി എന്നായിരുന്നു ജയൻ ചേർത്തല വീഡിയോയിലൂടെ പറഞ്ഞത്.