- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വർഷങ്ങളെത്ര കടന്നു പോയാലും നീ എന്റെ ഓമനയാണ്'; പിറന്നാൾ ആഘോഷ വേളയിൽ അച്ഛൻ എഴുതിയ കത്ത് വായിച്ച് കണ്ണ് നനഞ്ഞ് നവ്യ നായർ
തിരുവനന്തപുരം: പിറന്നാൾ ആഘോഷത്തിൽ അച്ഛൻ എഴുതിയ കത്ത് വായിച്ച് വികാര നിർഭരയായി നവ്യ നായർ. 38ാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അടുത്ത ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛൻ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്.
മക്കൾ ഏതൊരു മാതാപിതാക്കളുടേയും സ്വപ്നമാണ്. വർഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.'എന്നായിരുന്നു നവ്യയുടെ അച്ഛൻ പിറന്നാൾ കുറിപ്പിൽ എഴുതിയത്. കത്ത് വായിക്കുന്നതിനിടയിൽ വാക്ക് മുറിഞ്ഞുപോയ നവ്യ കരയുന്നതും വിഡിയോയിൽ കാണാം. വിഡിയോക്കൊപ്പം കുറിപ്പും നവ്യ പങ്കുവെച്ചിരുന്നു.
തന്റെ നല്ല കാലത്തും ചീത്ത കാലത്തും കൂടെ നിന്ന, തന്റേതെന്ന് വിളിക്കാവുന്ന ഒരു കൂട്ടം ആളുകൾക്കൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷമെന്നാണ് നവ്യ കുറിച്ചത്. പിറന്നാൾ ആശംസ പറയാനായി സമ്മാനപ്പൊതിയുമായി ഉച്ചമുതൽ തന്നെ കാത്തുനിന്ന തന്റെ വിദ്യാർത്ഥികളെ കുറിച്ചും നവ്യ കുറിപ്പിൽ പറയുന്നുണ്ട്.