- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുപേർ തമ്മിലുള്ള അഡ്ജസ്റ്മെന്റിലല്ല കാര്യം; ആദ്യം ഉണ്ടാകേണ്ടത് അണ്ടർ സ്റ്റാൻഡിംഗ്; ആ പോയിന്റ് ഇപ്പോഴും കറക്ടാണ്; തുറന്നുപറഞ്ഞ് നവ്യ
എപ്പോഴും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് സംസാരിക്കുന്ന മലയാളിയുടെ പ്രിയ താരമാണ് നവ്യ നായർ. സിനിമയും നൃത്തവുമെല്ലാമായി തന്റേതായ തിരക്കുകളിലാണ് നവ്യ ഇന്ന്. ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം വല്ലപ്പോഴുമേ കാണാറുള്ളു. മുംബെെയിലാണ് ഇദ്ദേഹം. നവ്യ കേരളത്തിലും.
കുടുംബ ജീവിതത്തിന് മാത്രം പ്രാധാന്യം നൽകി തന്റെ സ്വപ്നങ്ങളും പാഷനും ഇല്ലാതാക്കാൻ നവ്യ നായർ തയ്യാറല്ല. ഇപ്പോഴിതാ വിവാഹമെന്ന സങ്കൽപ്പത്തിൽ തനിക്കുണ്ടായിരുന്ന മുൻധാരണകളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി നവ്യ നായർ.
കല്യാണം കഴിക്കുന്ന സമയത്തുള്ള ഇന്റർവ്യൂകളിലെല്ലാം അഡ്ജസ്റ്റ്മെന്റല്ല അണ്ടർ സ്റ്റാൻഡിംഗ് ആണ് പാർട്ണേർസ് തമ്മിൽ ഉണ്ടാകേണ്ടതെന്ന് ഞാൻ പറഞ്ഞിരുന്നു. ആ പോയിന്റ് ഇപ്പോഴും കറക്ടാണ്. അണ്ടർ സ്റ്റാൻഡിംഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്. പക്ഷെ അതിന് രണ്ട് പേരും വിചാരിക്കണം.
എന്നാൽ മാത്രമേ നമുക്കത് ഉണ്ടാക്കി എടുക്കാൻ പറ്റൂ. ഒരാെറ്റ ആൾ മാത്രം അണ്ടർസ്റ്റാൻഡിംഗ് ആയാൽ ആ പോയന്റ് മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു മനുഷ്യന്റെ വളരെ അടിസ്ഥാനപരമായ അവകാശങ്ങൾ ഞാൻ മനസിലാക്കിയിട്ടുണ്ടാക്കിയിരുന്നുവെന്നും താരം വ്യക്തമാക്കി.