- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൃശ്യത്തിലെ വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണാടി തിരിച്ച് കിട്ടില്ല'; ഓരോന്ന് ഒപ്പിക്കാന്‍ കഴിയുന്ന ആ മനസ്സുണ്ടല്ലോ..; സെല്‍ഫ് ട്രോളുമായി നവ്യ; ഗ്ലാസ് പോയാലെന്താ കണ്ടെന്റ് ആയില്ലേയെന്ന് കമന്റ്
കൊച്ചി: നടിയും നർത്തകിയുമായ നവ്യ നായരുടെ രസകരമായ ഒരു സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. മകനൊപ്പം യാത്രയ്ക്കിടെ തന്റെ പ്രിയപ്പെട്ട കൂളിംഗ് ഗ്ലാസ്സ് നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ചിരിയുണർത്തുന്നത്. "ദൃശ്യം" സിനിമയിലെ വരുണിന്റെ ബോഡി കണ്ടെത്താൻ സാധിച്ചാലും തന്റെ ഗ്ലാസ്സ് തിരികെ കിട്ടില്ലെന്ന് നവ്യ തമാശയോടെ പറയുന്നു.
നവ്യ നായരുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ആര്‍ഐപി മൈ കണ്ണാടി.
കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പു ഞാന്‍ എടുത്ത ചിത്രങ്ങള്‍. ഇനി ഇത് ഓര്‍മകളില്‍ മാത്രം. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ ഗോഗിള്‍സ് എന്റെ പോക്കറ്റില്‍ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങള്‍.
ഇത് പൊതുവെ ഞാന്‍ ട്ഷര്‍ട്ട് ഇന്റെ മുന്‍ ഭാഗത്താണ് വെക്കുന്നത്. എല്ലാവരേം പോലെ , പക്ഷേ പാന്റ്‌സിന്റെ സൈഡ് സിബ്ബില്‍ വെക്കുന്ന, അപ്പോ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയില്‍, എന്റെ ബുദ്ധിയെ ഞാന്‍ തന്നെ പ്രശംസിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. വീഡിയോ ഇല്‍ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷംകെട്ടലും കഴിഞ്ഞാണ്, പുഴയില്‍ മുഖം കഴുകാന്‍ പോയത് (ആ വീഡിയോയില്‍ ഗോഗിള്‍സ് ഇല്ല, സോ അതിനു മുന്‍പു സംഭവം നഷ്ടപ്പെട്ടിരിക്കുന്നു ) അതോടെ ഫോണ്‍ ഇന്റെ ബാക് സൈഡ് ഉം പൊട്ടി , ഗോഗിള്‍സ് ഉം പോയി.
വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ല എന്നുറപ്പായപ്പോള്‍ തപ്പല്‍ നിര്‍ത്തി. അപ്പോഴാണ് ലക്ഷ്മിടെ കാള്‍, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റി ഉള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു , അത് മറ്റൊരു വള്ളി ആയി എന്നും പറഞ്ഞ്. ''വല്ലപ്പോഴും ആണ് ഇന്‍സ്റ്റാ ഇല്‍ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാന്‍ കഴിയുന്ന ആ മനസ്സുണ്ടല്ലോ '.
പറയുന്നതില്‍ ചില സത്യങ്ങള്‍ പായസത്തിലെ മുന്തിരിപോലെ മൊഴച്ചുനില്‍ക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു. ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട് . ഇന്നത്തെ വള്ളിക്കഥകള്‍ ഇവിടെ അവസാനിക്കുന്നു. ആരെ ആണാവോ കണികണ്ടത്. ബൈ ദ ബായ്




