ചെന്നൈ: ജവാനിൽ നയൻതാരയ്ക്കൊപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി സഞ്ജീത ഭട്ടാചാര്യ. നയതാരയ്ക്കൊപ്പം അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നെന്നും വളരെ വിനയമുള്ള ബഹുമാനം നൽകാൻ പ്രേരിപ്പിക്കുന്ന വ്യക്തിത്വമാണെന്ന് അനവരുടേതെന്നും സഞ്ജീത ഭട്ടാചാര്യ പറഞ്ഞു.

നയൻതാരയ്ക്കൊപ്പം എനിക്ക് സീനുകളുണ്ട്. അത് നല്ല അനുഭവമായിരുന്നു. ശക്തയായ സ്ത്രീയെ കാണുന്നത് എപ്പോഴും അത്ഭുതമാണ്. നയൻതാര ബഹുമാനം കമാൻഡ് ചെയ്യും. അവർ സെറ്റിലേക്ക് വന്നാൽ നമ്മൾക്കത് മനസ്സിലാകും. അവരിൽ ഒരു താരപരിവേഷമുണ്ട്. എനിക്കത് വളരെ ഇഷ്ടമാണ്. പലപ്പോഴും സ്ത്രീകൾ അവരുടെ മനസ്സിലുള്ളത് പറയില്ല. പക്ഷെ നയൻതാര മാഡം മനസിലുള്ളത് എന്താണോ അത് പോലെ പറയും. വളരെ വിനയമുള്ള ആളാണ്- സഞ്ജീത ഭട്ടാചാര്യ പറഞ്ഞു.

നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ. ആക്ഷൻ ചിത്രമായ ജവാനിൽ ഷാരൂഖിനൊപ്പം ശ്രദ്ധേയമായ വേഷത്തിലാണ് നയൻതാരയും എത്തുന്നത്.അറ്റ്ലീ ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ഹിന്ദിക്കു പുറമേ, തമിഴിലും തെലുങ്കിലുമെല്ലാം ചിത്രം പുറത്തിറങ്ങുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.