- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയില്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ മാത്രമേയുള്ളൂ; അടുത്ത സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതും നിലനിര്‍ത്തുന്നതും ബുദ്ധിമുട്ടാണ്; എല്ലാ സിനിമകളിലും ഒരേ ആളുകളുമായല്ല പ്രവര്‍ത്തിക്കുന്നത്; സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് നയന്‍താര
സിനിമയില്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ മാത്രമേയുള്ളൂ
ചെന്നൈ: സിനിമയില്‍ സൂപ്പര്‍നായിക ആണെങ്കിലും സിനിമാ രംഗത്ത് വിശാലമായ സൗഹൃദങ്ങള്‍ ഇല്ലാത്ത നടിയാണ് നയന്‍താര. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിജയകരമായ കരിയര്‍ ഉണ്ടായിരുന്നിട്ടും, സിനിമ മേഖലയില്‍ നയന്‍താരക്ക് സുഹൃത്തുക്കളായി അധികം ആളുകളില്ല എന്നതാണ് വസ്തുത. ഒരു പഴയ അഭിമുഖത്തില്‍ നയന്‍താര തനിക്ക് സിനിമ മേഖലയില്‍ സുഹൃത്തുക്കള്‍ ഇല്ലാത്തതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
സൗഹൃദത്തിന് വളരെയധികം മൂല്യം നല്‍കുന്ന വ്യക്തിയാണ് താനെന്നും തന്നെ നന്നായി അറിയുന്ന ശരിക്കും സുഹൃത്തുക്കള്‍ എന്ന് വിളിക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ ആളുകള്‍ മാത്രമേ ജീവിതത്തില്‍ ഉള്ളു എന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് തന്നെക്കുറിച്ച് എല്ലാം അറിയാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള ആളുകളാണ് അവരെന്നും നടി അഭിപ്രായപ്പെട്ടു.
''ഇന്‍ഡസ്ട്രിയിലെ സഹപ്രവര്‍ത്തകരുമായി പ്രൊഫഷണല്‍ ബന്ധങ്ങള്‍ മാത്രമേ നിലനിര്‍ത്തുന്നുള്ളൂ. ഇന്‍ഡസ്ട്രിയില്‍ അടുത്ത സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതും നിലനിര്‍ത്തുന്നതും ബുദ്ധിമുട്ടാണ്, കാരണം എല്ലാ സിനിമകളിലും ഒരേ ആളുകളുമായല്ല പ്രവര്‍ത്തിക്കുന്നത്. ഒരു ഷൂട്ടിങ് അവസാനിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ ഏതെങ്കിലും പരിപാടികളിലോ പാര്‍ട്ടികളിലോ മാത്രമേ പരസ്പരം കാണൂ'' -എന്നാണ് നയന്‍താര പറഞ്ഞത്.
സംഭാഷണത്തിനിടെ, അഭിനേതാക്കള്‍ക്കിടയിലെ മത്സരത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. മലയാളം, ബോളിവുഡ് ഉള്‍പ്പെടെ എല്ലാ വ്യവസായങ്ങളിലും നായകന്മാര്‍ക്കും നായികമാര്‍ക്കും ഇടയില്‍ മത്സരം ഉണ്ട്. എന്നിരുന്നാലും, ഇത് ആരോഗ്യകരമല്ല. മറ്റുള്ളവരുമായിട്ടല്ല, നമ്മളുമായിത്തന്നെ മത്സരിക്കുന്നത് നല്ലതാണ്. ഒരാള്‍ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളും തിരക്കഥകളും മറ്റൊരാള്‍ ചെയ്യുന്നതുപോലെ ആയിരിക്കണമെന്നില്ല. നമ്മള്‍ നമ്മളോട് തന്നെ മത്സരിക്കുന്നത് തുടര്‍ന്നാല്‍, ഓരോ സിനിമയിലും നമ്മുടെ പ്രകടനത്തില്‍ കുറഞ്ഞത് ഒരു ശതമാനമെങ്കിലും പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് നയന്‍താര ചൂണ്ടിക്കാട്ടി.