ചെന്നൈ: മക്കളായ ഉയിരിന്റെയും ഉലകത്തിനെയും പരിചയപ്പെടുത്ി നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും. ഇവരുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം വെളിപ്പെടുത്തിയത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇരുവരും സമൂഹമാധ്യമങ്ങളലൂടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഒരിക്കൽ പോലും മക്കളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നയൻതാരയോ വിഘ്നേശ് ശിവനോ പങ്കുവെച്ചിരുന്നില്ല. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ മാസ് എൻട്രി നടത്തിയ നയൻസിന്റെ വരവ് കുഞ്ഞുങ്ങൾക്കൊപ്പമുള്ള മാസ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു.

മക്കളുടെ പിറന്നാൾ ദിനമായ ഇന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾക്കൊപ്പം മനോഹരമായ ഒരു കുറിപ്പും താരദമ്പതികൾ പങ്കുവെച്ചു. എൻ മുഖം കൊണ്ട എൻ ഉയിർ... എൻ ഗുണം കൊണ്ട് എൻ ഉലക്..... ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അമ്മയും അപ്പയും നിങ്ങളെ സ്നേഹിക്കുന്നു.

ഈ ജീവിതത്തിൽ എന്തുനും അപ്പുറം ... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും . നിങ്ങൾ എല്ലാ പോസിറ്റിവിറ്റയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും.. ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും-വിഘ്നേഷ് കുറിച്ചു.

താരങ്ങൾ ഉൾപ്പെടെ നിരവധി പ്പേരാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവ എന്നും ഉലകിന്റേത് ദൈവിക് എൻ. ശിവ എന്നുമാണ്.