- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമലു സിനിമയെ പ്രശംസിച്ചു ലേഡി സൂപ്പർസ്റ്റാർ നയൻതാര
തിരുവനന്തപുരം: മലയാളത്തിൽ അടുത്തിടെ തരംഗമായി മാറിയ സിനിമയാണ് പ്രേമലു. യുവതലമുറയുടെ പ്രണയവും സൗഹൃദവുമൊക്കെ ആകർഷകമായി അവതരിപ്പിച്ച ഈ സിനിമയ്ക്ക് തിയേററ്റിൽ മാത്രമല്ല കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും സിനിമയ്ക്ക് മികച്ച പ്രകിരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെയും അതിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ചിരിക്കുകയാണ് നയൻതാര.
യുവതലമുറയുടെ സിനിമകൾ ഏറ്റെടുക്കുന്നവരാണ് മലയാള സിനിമാപ്രേക്ഷകർ. കൗമാരപ്രായത്തിന്റെ പ്രണയവും വിരഹവും ക്യാമ്പസ്സ് ജീവിതവുമൊക്കെ പ്രേക്ഷകരുടെ മുന്നിലേക്ക് അവതരിപ്പിച്ച വ്യത്യസ്ത സിനിമകളുണ്ട്. അക്കൂട്ടത്തിൽ മലയാളത്തിൽ ഈയടുത്ത് വന്ന സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രേമലു. അന്യഭാഷകളിൽ പോലും പ്രേമലുവിന്റെ ഗംഭീര സ്വീകരണമാണ് കിട്ടിയത്. ഇക്കഴിഞ്ഞ ദിവസമാണ് പ്രേമലു ഒടിടിയിൽ റിലീസ് ചെയ്തത്. തിയേറ്ററിൽ നിന്ന് കിട്ടിയതിനേക്കാൾ കൂടുതൽ പ്രശംസകളും കൈയടികളും സിനിമയ്ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയെയും അതിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ചിരിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നയൻതാര സിനിമയെ പ്രശംസിച്ചത്. 'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു' എന്നായിരുന്നു താരം കുറിച്ചത്. സിനിമയുടെ സ്‌ക്രീൻഷോട്ട് പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്.
തീയ്യേറ്ററുകളിൽ അതി ഗംഭീര പ്രകടം കാഴ്ച വെച്ച പ്രേമലുവിന്റെ ഒടിടി റീലിസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ഹോട്ട്സ്റ്റാറിൽ മാത്രമല്ല ചിത്രം ആഹായിലും സ്ട്രീം ചെയ്യുന്നുണ്ട് സിനിമ. ആഗോള ബോക്‌സോഫീസിൽ ചിത്രം ഇതുവരെ 136 കോടി കളക്ഷൻ നേടി. 35 ദിവസത്തോളം 35 ദിവസത്തോളം കേരളത്തിലെ വിവിധ തീയേറ്ററുകളിൽ ചിത്രമുണ്ടായിരുന്നു. ലീസ് ചെയ്ത ആദ്യ ആഴ്ച 12.6 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ആഴ്ച ചിത്രത്തിന് ലഭിച്ചത് 14.85 കോടിയും ചിത്രം നേടി. ഏകദേശം 54 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് പ്രേമലു നേടിയത്. വളരെ ചുരുങ്ങിയ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിനാണ് ഇത്രയും മികച്ച കളക്ഷൻ ലഭിച്ചതെന്നുള്ളതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാര്യം.