- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഘ്നേഷിനെ ചേർത്തു പിടിച്ച് നയൻതാര: തങ്കമേ എന്ന വിളിയുമായി വിഘ്നേഷ്; ചിത്രങ്ങൾ സൈബറിടത്തിൽ വൈറൽ
ചെന്നൈ: തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ്. നയൻതാരയും വിഘ്നേഷ് ശിവനും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. മക്കളുടെ പിറന്നാൾ വിദേശത്തു വെച്ച് ആഘോഷപൂർവ്വം നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിക്കി ഇക്കാര്യം അറിയിച്ചത്. പുതിയ ബിസിനസ് സംരംഭം ഊർജ്ജിതമാക്കുന്നതിനെ കുറിച്ചാണ് വിഘ്‌നേഷ് വിശദമാക്കിയത്.
'ജീവിതത്തിൽ ആകെ ഒരു തന്ത്രമാണ് ഞങ്ങൾക്കുള്ളത്. കാര്യങ്ങൾ നടപ്പിലാക്കുക എന്നതാണത്. എന്റെ ഊർജത്തിലും, ജീവിതത്തിലും ബിസിനസിലും പങ്കാളിയായ തങ്കത്തിന് എന്റെ സ്നേഹം. ഞങ്ങൾക്ക് മേൽ എല്ലാ അനുഗ്രഹങ്ങളും തുടരും എന്ന് ഈശ്വരൻ പറയുന്നു. ആ ആത്മവിശ്വാസത്തോടു കൂടി, സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കാൻ കഠിനാധ്വാനം ആരംഭിക്കട്ടെ.
പുതിയൊരു ലോകത്തേക്ക് ചുവടുവെക്കുന്നു. അതിപ്പോൾ തന്നെ നല്ലതാണ്..' വിഘ്നേഷ് കുറിച്ചു. നയൻതാരയെ സ്നേഹത്തോടെ തങ്കമേ എന്നാണ് വിഘ്നേഷ് വിളിക്കാറുള്ളത്. താരം പങ്ക് വച്ച പോസ്റ്റിലും അങ്ങനെ തന്നെയാണ് കുറിച്ചിരിക്കുന്നത്.
ഇന്ത്യക്ക് പുറത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതിമാർ. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ കൂടെ സ്‌കിൻകെയർ ബ്രാൻഡായ 'നയൻ സ്‌കിൻ' ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ വില്പന ചെയ്താണ് ഇവർ പുതിയ പ്രൊജക്റ്റ് ചെയ്യുന്നത്. നിലവിൽ ബൂസ്റ്റർ ഓയിൽ, ആന്റി ഏജിങ് സീറം, ഗ്ലോ സീറം, നൈറ്റ് ക്രീം, ഡേ ക്രീം എന്നിങ്ങനെ അഞ്ച് ഉത്പന്നങ്ങൾ ഉണ്ട്. ഇതിന്റെ വില 999 മുതൽ 1899 വരെയാണ്.