- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആവേശം' കണ്ട ആവേശത്തിൽ നയൻതാര
കൊച്ചി: ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ 'ആവേശം' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമയിലെ ഡയലോഗുകളും സീനുകളും പാട്ടുകളുമടക്കം എല്ലാം സോഷ്യൽ മീഡിയയിൽ ആവേശം സൃഷ്ടിക്കുകയാണ്. ഫഹദിന്റെ ആരാധകർ ഒന്നടങ്കം സിനിമ ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ 'ആവേശം' കണ്ടതിന്റെ ത്രില്ലിലാണ് നയൻസ്.
ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് പരമാർശിച്ചാണ് നയൻതാരയുടെ പ്രശംസ. 'ആവേശം ഈ ഒരു ദശാംബ്ദത്തിലെ ഒരു മികച്ച സിനിമ വിജയമാണ്. ജിത്തു മാധവന്റെ മികച്ച തിരക്കഥ, വരാൻ പോകുന്ന വാണിജ്യ സിനിമകൾക്ക് അതിരുകൾ തീരുമാനിച്ച എഴുത്ത്. വളരെ അധികം ഇഷ്ടപ്പെട്ടു. ഫഫ (ഫഹദ് ഫാസിൽ) സൂപ്പർ സ്റ്റാറാണ്. എന്തൊരു കില്ലർ പെർഫോമൻസാണ്. മാസ്! നിങ്ങളുടെ അവിശ്വസിനീയമായ പ്രകടനത്തിന്റെ ഓരോന്നും ഒരുപാട് ഇഷ്ടപ്പെട്ടു'.
'നസ്റിയ നസീം, നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നു ബേബീ. അൻവർ റഷീദ് എന്റർടൈന്മെന്റ് - നിങ്ങളിൽ ഒരുപാട് സന്തോഷിക്കുന്നു സർ. സുഷിൻ ശ്യാം, ഈ ഗ്യാങ്സ്റ്റർ സാഗയ്ക്ക് വേണ്ടിയുള്ള നിങ്ങളുടെ മ്യൂസിക് അപാരം. സമീർ താഹിർ- വിഷ്വൽ അതി ഗംഭീരം, നിങ്ങളായതുകൊണ്ട് തന്നെ ഇതിൽ എനിക്കത്ര സർപ്രൈസ് ഇല്ല. കാരണം നിങ്ങൾ ചെയ്യുന്നതെല്ലാം മികച്ചതാണ്. വിവേക് ഹർഷൻ നിങ്ങളും വളരെ നന്നായി ചെയ്തു. റോഷൻ ഷാനവാസ്, മിഥുൻ ജയ് ശങ്കർ, ഹിപ്സ്റ്റെർ, മിഥൂട്ടി നിങ്ങളും ഈ സിനിമയിലെ റോക്സ്റ്റാറാണ്' - നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇതിന് മുൻപ് പ്രേമലു എന്ന സിനിമ കണ്ടതിന് ശേഷവും ഇത്തരത്തിൽ നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു.