- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിയന്റെ വിവാഹനിശ്ചയത്തില്‍ തിളങ്ങി നസ്രിയ; അളിയനെ അണിയിച്ചൊരുക്കി ഫഹദ്; വീഡിയോ വൈറല്‍; നവീന് കല്ല്യാണം കഴിക്കാനുള്ള പ്രായമായോ എന്ന് ആരാധകര്‍
നടനും സഹ സംവിധായകനും നടി നസ്രിയയുടെ സഹോദരനുമായ നവീന്‍ നസീം വിവാഹിതനാകുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അനിയന്റെ വിവാഹചടങ്ങില്‍ തിളങ്ങി നിന്നത് ചേച്ചി നസ്രിയയും അളിയന്‍ ഫഹദുമായിരുന്നു. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. സീ യു സൂണ്‍ എന്ന ഫഹദ് ചിത്രത്തിലും നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ഫഹദ് നായകനായ ആവേശം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നവീന്‍ വര്‍ക്ക് ചെയ്തു.
കൂടാതെ ഫഹദ് ഫാസില്‍ സിനിമ ആവേശത്തിന്റെ പിന്നണിയില്‍ നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. തീര്‍ത്തും സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ തിളങ്ങിയത് നസ്രിയും ഫഹദും തന്നെയാണ്. പേസ്റ്റല്‍ ഗ്രീന്‍ നിറത്തില്‍ തീര്‍ത്ത ഹെവി വര്‍ക്കുള്ള ചോളിയായിരുന്നു നസ്രിയയുടെ വേഷം. സിംപിള്‍ മേക്കപ്പില്‍ അതീവ സുന്ദരിയായാണ് നസ്രിയ എത്തിയത്. കോഫി ബ്രൗണ്‍ നിറത്തിലുള്ള സിംപിള്‍ കുര്‍ത്തയായിരുന്നു ഫഹദിന്റെ വേഷം.
വരന്‍ നവീന്‍ പേസ്റ്റല്‍ ബ്ലു നിറത്തിലുള്ള ഷേര്‍വാണിയും വധു ലൈലാക്ക് നിറത്തിലുള്ള ഹെവി ലെഹങ്കയുമാണ് അണിഞ്ഞിരുന്നത്. ചടങ്ങ് മുന്നില്‍ നിന്ന് നിയന്ത്രിച്ച് നടത്തുന്നത് ഫഹദും നസ്രിയയും തന്നെയാണ്. നവീനുള്ള ഏക അളിയനാണ് ഫഹദ്. അതുകൊണ്ട് തന്നെ കുഞ്ഞളിയന്റെ പ്രധാനപ്പെട്ട ദിവസം മനോഹരമാക്കാന്‍ ഫഹദും ശ്രമിക്കുന്നുണ്ട്. വധുവിനെ ഡയമണ്ടില്‍ തീര്‍ത്ത ഹെവി നെക്ലേസ് ചടങ്ങില്‍ വെച്ച് നസ്രിയ അണിയിച്ചു.
മുസ്ലീം വിവാഹനിശ്ചയത്തിനുള്ള പതിവ് ചടങ്ങുകളുടെ ഭാഗമായിട്ടാണ് വരന്റെ കുടുംബാംഗങ്ങള്‍ വധുവിന് ആഭരണം സമ്മാനമായി നല്‍കിയത്. നവീന്റെ വധുവിന്റെ പേര് വിവരങ്ങളൊന്നും താര കുടുംബം പുറത്ത് വിട്ടിട്ടില്ല. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും ഫോട്ടോയും പുറത്ത് വന്നതോടെ നവീന് വിവാഹ പ്രായമായോ എന്നുള്ള തരത്തിലാണ് ആരാധകരുടെ കമന്റുകള്‍. നസ്രിയയുടെ അനുജന്‍ ആയതിനാല്‍ നവീന്‍ തീരെ ചെറുപ്പമല്ലേയെന്ന് സംശയങ്ങള്‍ ചോദിച്ചുള്ള കമന്റുകളുമുണ്ട്.