- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒറ്റനോട്ടത്തിൽ മമ്മൂട്ടി എന്നേ തോന്നു; മമ്മൂട്ടിയുടെ അതേ ലുക്കിൽ സഹോദരി പുത്രൻ: സോഷ്യൽ മീഡിയയിൽ വൈറലായി അഷ്കർ സൗദാൻ
മമ്മൂട്ടിയുടെ അതേ ലുക്കിൽ സഹോദരീ പുത്രൻ. ഒറ്റ നോട്ടത്തിൽ മമ്മൂട്ടി എന്നേ തോന്നു. അമ്മാവന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ അഷ്കർ സൗദാൻ ആണ് കാഴ്ചയിൽ മമ്മൂട്ടിയെ പോലെ തന്നെ ഇരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ താരമാവുകയാണ് അഷ്കർ. അമ്മാവന്റെ അതേ ലുക്ക് തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ അഷ്ക്കറിനെക്കുറിച്ചുള്ള കമന്റുകൾ.
സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ' എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ് അഷ്ക്കർ. 'ഡിഎൻഎ' എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണെന്നും അഷ്ക്കർ പറയുന്നു.
മമ്മൂട്ടിയെ കുറിച്ചും അഷ്കർ വാചാലനായി.''എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.'
സൗദയാണ് ഉമ്മ. പിതാവ് അബ്ദുൽകരീം തലയോലപ്പറമ്പ്. ഇളയ സഹോദരൻ അസ്ലം. സഹോദരി: റോസ്ന. ഭാര്യ ഭാര്യ സോണിയ എന്ന ശബ്ന. മകൻ അർസലാൻ മുബാറക്.