- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നാൻ വന്തിട്ടേന്ന് സൊല്ല്'! മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ച് ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര; ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും; ഒരു മണിക്കൂറിനുള്ളിൽ പിന്തുടരുന്നവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു
ചെന്നൈ: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് തെന്നിന്ത്യൻ താരം നയൻതാര. ഇരട്ട കുട്ടികളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ അരങ്ങേറിയത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന നയൻതാരയുടെ വിശേഷങ്ങൾ നേരത്തേ ഭർത്താവ് വിഘ്നേഷ് ശിവനാണ് പങ്കുവയ്ക്കാറുള്ളത്.
ജവാന്റെ റിലീസിനോടടുത്താണ് നയൻതാര സോഷ്യൽ മീഡിയയിൽ സജീവമായത്. ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയൻതാര പിന്നീട് ജവാന്റെ ട്രെയ്ലർ പുറത്തുവിട്ടു. വെറും ഒരു മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിലേറെയാണ് നയൻസിനെ പിന്തുടരുന്നത്. ആദ്യമായാണ് നയൻതാര കുഞ്ഞുങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത്
'നാൻ വന്തിട്ടേന്ന് സൊല്ല്' എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനോടകം 336 കെ ഫോളോവേഴ്‌സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്.
അറ്റ്‌ലി സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിക്കുന്ന ജവാൻ ഈ വർഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്. ഷാരൂഖ് ഖാനാണ് നായകൻ.
എഡ്ജ് ത്രില്ലിങ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ജവാനിൽ രാജ്യത്തെ മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിജയ് സേതുപതിയാണ് വില്ലൻ. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരങ്ങൾ. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോൺ, വിജയ്, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സെപ്റ്റംബർ 7 നു ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച തുടങ്ങും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനാണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 'പഠാൻ' ബോക്‌സോഫീസിൽ വൻ വിജയമായി. ദീപികാ പദുകോൺ നായികയായെത്തിയ ചിത്രത്തിൽ ജോൺ എബ്രഹാമായിരുന്നു വില്ലൻ. 225 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ 1053 കോടിയാണ് നേടിയത്. ആദിത്യാ ചോപ്രയാണ് ചിത്രം നിർമ്മിച്ചത്.